ആൺ സുഹൃത്തുക്കളോടൊപ്പം ജന്മദിനാഘോഷം; 19 കാരിയെ പീഡിപ്പിച്ചു കൊന്നു.

തന്റെ ജന്മദിനം ആഘോഷിക്കാന്‍ പോയ 19 വയസുകാരി പെണ്‍കുട്ടിയെ നാല് ആണ്‍സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മുംബയിലെ ബെഗുംപുര ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയാണ് തന്റെ സുഹൃത്തുക്കളായ പുരുഷന്മാരില്‍ ഒരാളുടെ വീട്ടില്‍ തന്റെ ജന്മദിനം ആഘോഷിക്കാനായി ഒത്തുകൂടിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂലൈ 7നായിരുന്നുപെണ്‍കുട്ടിയുടെ ജന്മദിനം എന്നത്.
ആഘോഷങ്ങൾ നടക്കവേ പെണ്‍കുട്ടിക്കൊപ്പം കേക്ക് മുറിച്ച ഉടന്‍ തന്നെ അവളെ കടന്നുപിടിക്കുകയും അവളെ കീഴ്പ്പെടുത്തുകയും ചെയ്യുകയായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റം ഒട്ടും പ്രതീക്ഷിക്കാതിരുന്ന പെണ്‍കുട്ടിക്ക് അവരില്‍ നിന്നും രക്ഷപെടാന്‍ അവൾക്ക് കഴിഞ്ഞിരുന്നില്ല.ഇതേതുടർന്ന് ഇവര്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ ലൈംഗികമായി ക്രൂരമായി ഉപയോഗിക്കുകയായിരുന്നു. ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി നടന്ന സംഭവങ്ങളൊന്നും മാതാപിതാക്കളോടോ പൊലീസിനോടോ പറയാന്‍ തയാറായില്ല എന്നതാണ്.
തുടർന്നുണ്ടായ ഞെട്ടലിലും മാനസിക സംഘര്‍ഷത്തിലുമായിരുന്ന പെണ്‍കുട്ടിക്ക് അധികം താമസിയാതെ തന്റെ ഗുഹ്യഭാഗങ്ങളില്‍ അതികഠിനമായ വേദന അനുഭവപെടും ചെയ്തു. എന്നാൽ അതിവേഗം കുട്ടിയെ ആശുപത്രീയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 30നാണ് സംഭവം വെളിച്ചത്ത് വന്നത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടി ഏറെനാള്‍ മരണവുമായി മല്ലിട്ട് അവസാനം ജീവന്‍ വെടിയുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസ് അന്വേഷിച്ച ചുനാഭട്ടി പൊലീസിന് കുറ്റവാളികളെ ഇനിയും പിടികൂടിയിട്ടില്ല എന്നതാണ്.
https://www.facebook.com/Malayalivartha

























