Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

രാജ്യത്തിന്റെ ആകാശക്കോട്ട വമ്പന്മാര്‍ എത്തുന്നു.... അത്യാധുനിക സംവിധാനത്തോടെയുള്ള യുദ്ധക്കോപ്പുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യ വികസിപ്പിച്ചെടുക്കുന്നു

06 SEPTEMBER 2019 11:28 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ പ്രതിരോധരംഗത്ത് വലിയ രീതിയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അത്യാധുനിക സംവിധാനത്തോടെയുള്ള യുദ്ധക്കോപ്പുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യ വികസിപ്പിച്ചെടുക്കുന്നത്. മാത്രമല്ല റഷ്യയും ഇന്ത്യും സംയുക്തമായും പ്രതിരോധ രംഗത്ത് കൈ കോര്‍ക്കുന്നുണ്ട്. ഇപ്പോഴിതാ രാജ്യത്തിന്റെ ആകാശക്കോട്ട കാക്കാന്‍ വ്യോമസേനയ്ക്കു തദ്ദേശീയ ആകാശ് മിസൈലുകളുടെ കരുത്തുകൂടി എത്തുകയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം വികസിപ്പിച്ച ആകാശ് മിസൈലുകള്‍ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരിക്കുകയാണ്. മൂന്നു വര്‍ഷമായുള്ള നിര്‍ദേശമാണു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത് ഏത് അടിയന്തര സാഹചര്യത്തെയും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ് മിസൈലുകള്‍ ഉടന്‍ നിര്‍മ്മിക്കാനുള്ള നിര്‍ദേശം. ഇത് പാകിസ്താനുള്ള ഒരു മുന്നറിയിപ്പാണ്. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലായിരിക്കും മിസൈലുകള്‍ വിന്യസിക്കുക.

ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കര വ്യോമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണു പ്രത്യേകത. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ആകാശ്. നാഗ്, അഗ്‌നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിക്കും. യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയില്‍ നിന്ന് ആകാശ് മിസൈലുകള്‍ വാങ്ങാന്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ശത്രുസേനയുടെ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ കെല്‍പുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവില്‍ വ്യോമസേനയില്‍ ആകാശിന്റെ 8 സ്‌ക്വാഡ്രണുകളുണ്ട്.


അതേസമയം പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഇന്ത്യയാണ് എതിരാളി എന്നോര്‍ത്ത് എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെപോലുള്ള ഒരു രാജ്യത്തോട് പിടിച്ചുനില്‍ക്കാനുള്ള ശേഷി അവര്‍ക്കില്ല എങ്കിലും ആണവായുധത്തിന്റെ പേരും പറഞ്ഞ് ആളാകാന്‍ നോക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലുള്ള പാകിസ്താന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുമ്പോള്‍ അത് ആര്‍ക്കും വേണ്ടാത്ത ആക്രി വിമാനങ്ങളാണെന്നതാണ് അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടാന്‍ കാരണവും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ ബോംബാക്രമണം നടത്തി സുരക്ഷിതമായി മടങ്ങിയത്. ഫെബ്രുവരി 26ന് ബാലാകോട്ടില്‍ കൃത്യമായ ആക്രമണം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനയെ സഹായിച്ചത് മിറാഷ് 2000 കരുത്ത് തന്നെയായിരുന്നു. ഇതോടെയാണ് കൂടുതല്‍ മിറാഷ് പോര്‍വിമാനം വാങ്ങാനുള്ള നീക്കം പാക്കിസ്ഥാനും സജീവമാക്കിയത്. എന്നാല്‍ കടത്തില്‍ മുങ്ങിയ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പുതിയ പോര്‍വിമാനം വാങ്ങുക വന്‍ വെല്ലുവിളി തന്നെയാണ്.

പഴയ മിറാഷ് വാങ്ങാനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈജിപ്തുമായി ചര്‍ച്ച തുടങ്ങിയതായാണ് വിവരം. ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 ആക്രി വിമാനങ്ങള്‍ വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഈജിപ്തില്‍ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈജിപ്തുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. പാക്കിസ്ഥാന്‍ വ്യോമസേന മിറാഷിന്റെ പഴയ ഉപഭോക്താവാണ്. നിലവില്‍ പാക്കിസ്ഥാന്റെ കൈവശം 180 തോളം മിറാഷ് പോര്‍വിമാനങ്ങളുണ്ട്. 274 മിറാഷ് പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാന്‍ നേരത്തെ വാങ്ങിയിരുന്നത്. ഇതില്‍ മിക്കതും നഷ്ടപ്പെട്ടു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (1 hour ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (1 hour ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (1 hour ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (2 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (2 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (2 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (2 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (2 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (2 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (3 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (4 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (4 hours ago)

Malayali Vartha Recommends