ഈ സോഫ മാറ്റൂ ; ആ കസേര തരൂ ; ഇങ്ങനെയുമുണ്ടോ ലാളിത്യം; വൈറലായി പ്രധാന മന്ത്രിയുടെ വീഡിയോ

പ്രശസ്തിയുടെയും ഉയരങ്ങളുടെയും കൊടുമുടിയിൽ നിൽക്കുന്നവർ ലാളിത്യം കാണിക്കുമ്പോൾ അതിന് കൈയടി കൊടുക്കാതിരിക്കാൻ ആർക്കും കഴിയില്ല. പ്രമുഖരും പ്രധാന പദവികൾ അലങ്കരിക്കുന്നവരുമൊക്കെ എളിമ കാണിക്കുന്നത് ഏവർക്കും മാതൃകാപരമായ കാര്യം കൂടിയാണ്. ഇവിടെ ഇതാ റഷ്യയിലുള്ള നമ്മുടെ പ്രധാന മന്ത്രിയുടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. അത് കണ്ടാൽ അതിനൊരു സല്യൂട്ട് കൊടുക്കാതിരിക്കാൻ കഴിയില്ല. അഞ്ചാമത് കിഴക്കന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രവർത്തി ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി ഒരു ഫോട്ടോ സെഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തനിക്കായി ക്രമീകരിച്ച ഒരു സോഫ നിഷേധിച്ചതാണ് വീഡിയോ. ഫോട്ടോ എടുക്കാൻ വന്നപ്പോൾ തനിയ്ക്ക് മാത്രം പ്രത്യേകം സജ്ജികരിച്ച സോഫ മാറ്റി പകരം കസേര തരാനാണ് മോദി ആവശ്യപ്പെടുന്നത്.
റഷ്യയിലെത്തിയ പ്രധാനമന്ത്രി ഫോട്ടോ സെഷന്‍ സമയത്തായിരുന്നു അദ്ദേഹം സോഫ നിരസിച്ചത്. നരേന്ദ്ര മോദിക്ക് ഇരിക്കാന്‍ പ്രത്യേക തരം സോഫയായിരുന്നു സജ്ജീകരിച്ചിരുന്നത്. എന്നാല്‍, ഫോട്ടോ സെഷനായി എത്തിയ മോദി തനിക്ക് മാത്രമായി ഇട്ടിരിക്കുന്ന സോഫ നീക്കാന്‍ ആവശ്യപ്പെകയുണ്ടായി. ശേഷം എല്ലാവരും ഇരിക്കുന്ന കസേര തന്നെ തനിക്കും മതിയെന്ന് മോദി പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം സോഫ മാറ്റുകയും കസേര കൊണ്ട് ഇടുകയാണ് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇതിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. സോഫ നീക്കിയ ശേഷം കസേര കൊണ്ടു വന്നിടുന്നുമുണ്ട്. കസേര എത്തിയ ശേഷം നരേന്ദ്ര മോദി ഇരിക്കുകയും ഫോട്ടോ സെഷന്‍ ആരംഭിക്കുയും ചെയ്തു. പ്രധാനമന്ത്രിയുടെ ലാളിത്യമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞാണ് പിയൂഷ് ഗോയല്‍ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























