ബിഹാറില്‍ നില്‍ഗായിയെ ജീവനോടെ കുഴിച്ചുമൂടുന്നതായി കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്!

മനുഷ്യന്റെ ക്രൂരത അതിന്റെ എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ളതാണ്. ഓഗസ്റ്റ് 30 മുതല്‍ പ്രാദേശികമായി പ്രചരിക്കുന്ന ഈ വിഡിയോ കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.
മാന്‍ വിഭാഗത്തില്‍ പെട്ട ഒരു ജീവിയെ, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജീവനോടെ കുഴിച്ചുമൂടുന്ന രംഗങ്ങളാണ് ദൃശ്യത്തിലുള്ളത്. പരുക്കേറ്റ നില്‍ഗായി മൃഗത്തെയാണ് വലിയ കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ തന്നെ മണ്ണിട്ടു മൂടിയത്.
സംഭവത്തെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha


























