''ബുള്ളറ്റ് ഓടിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല...അതുകൊണ്ട് മേലാൽ ബുള്ളറ്റ് ഓടിക്കരുത്''ബുള്ളറ്റോടിച്ച പെൺകുട്ടിക്ക് വധഭീക്ഷണി

ബുള്ളറ്റോടിച്ച പെണ്‍കുട്ടിക്ക് വധഭീഷണി. ഡല്‍ഹി മിലക് ഖതാന ഗ്രാമത്തിലാണ് ഈ സംഭവം. പ്രദേശത്തെ മാര്‍ക്കറ്റ് വഴിയിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചതിനാണ് പെണ്‍ക്കുട്ടിക്ക് നേരെ വധഭീഷണിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു പെണ്‍കുട്ടിയെയും കുടുംബത്തെയും ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സച്ചിന്‍(30) കുല്ലു(28) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സെപ്തംബര്‍ ഒന്നിന് ഇരുവര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ ഇത് വരെ അറസറ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് പ്രദേശത്തെ മാര്‍ക്കറ്റില്‍ പാലുവാങ്ങാന്‍ ബുള്ളറ്റില്‍ പോയതായിരുന്നു ഈ പെണ്‍കുട്ടി. പോകുന്നവഴിയില്‍ പെണ്‍കുട്ടിയെ തടയുകയും ഇനി ബൈക്ക് ഓടിക്കരുതെന്ന് പെണ്‍കുട്ടിയോട് താക്കീത് ചെയ്യുകയുമായിരുന്നു.
കാരണം എന്തെന്ന് ചോദിച്ച പെണ്‍കുട്ടിയോട് അത് ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നാണ് അവർ പറഞ്ഞത്. അനുസരിച്ചിച്ചെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാതമല്ല പെൺകുട്ടിയുടെ വീട്ടിലെത്തി സച്ചിനും മറ്റു രണ്ടുപേരും കുടുംബത്തെ കൊല്ലുമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ആക്രമികളുടെ കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്യുകയുണ്ടായി. കുടുംബാംഗങ്ങള്‍ പോലീസിനെ വിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെടുകയുണ്ടായി. പിന്നീട് ഇവരെ പോലീസ് ഇതു വരെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha


























