15 വയസുകാരിയായ ദേശീയ ജൂനിയര്‍ ഗോള്‍ഡ് മെഡലിസ്റ്റായ നീന്തല്‍ താരത്തെ ആറുമാസമായി പീഡനത്തിനിരയാക്കിയ നീന്തല്‍ പരിശീലകന്‍ പിടിയില്‍; ക്രൂരത പുറംലോകം അറിഞ്ഞത് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ

15 വയസ്സുള്ള ദേശീയ ജൂനിയര്‍ ഗോള്‍ഡ് മെഡലിസ്റ്റായ നീന്തല്‍ താരത്തെ പീഡിപ്പിച്ച സംഭവത്തില്‍ ഗോവ ദേശീയ ടീം മുഖ്യനീന്തല്‍ പരിശീലകന്‍ സുരജിത്ത് ഗാംഗുലിക്കെതിരെ പോലീസ് കേസെടുത്തു. പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഗാംഗുലിയെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ദേശീയകായിക മന്ത്രി കിരണ്‍ റിജിജുവാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ പരിശീലകനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് അഭ്യര്‍ഥിക്കുന്നതായും റിജിജു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിന്നു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. രാജ്യത്ത് ഒരിടത്തും ഇയാള്‍ക്ക് ജോലി നല്‍കരുതെന്ന് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടതായും റിജിജു അറിയിച്ചു.
വ്യാഴാഴ്ച യാണ് സംസ്ഥാന നീന്തല്‍ ടീം പരിശീലകനായ സുരജിത്ത് ഗാംഗുലി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഗോവയില്‍ ആറുമാസമായി ശാരീരികമായും മാനസികമായും ഇയാള്‍ തന്നെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പെണ്‍കുട്ടി ആരോപിച്ചു. കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. ഗാംഗുലിക്കെതിരെ സെക്ഷന്‍ 376, 354, 506, പോക്‌സോ, ഗോവ ചില്‍ഡ്രന്‍സ് ആക്ട് എന്നിവ ചുമത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha


























