Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

അതിർത്തിയിൽ രണ്ടായിരത്തോളം സൈനികരെ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആയുധങ്ങളും , വെടിമരുന്നുകളും എത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട് . പുൽവാമ മാതൃകയിൽ ഉള്ള ആക്രമണങ്ങൾക്ക് പദ്ധതി ഒരുക്കുകയാണ് പാകിസ്ഥാനെന്നാണ് സൂചന .നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് സൂചന

06 SEPTEMBER 2019 06:25 PM IST
മലയാളി വാര്‍ത്ത

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതൽ പിന്നാലെ ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഇപ്പോൾ കടുത്ത പ്രകോപനപരമായ നീക്കവുമായി പാകിസ്ഥാൻ വീണ്ടും എത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചുകഴിഞ്ഞു .

ഇത്തവണ അതിർത്തിയിൽ രണ്ടായിരത്തോളം സൈനികരെ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആയുധങ്ങളും , വെടിമരുന്നുകളും എത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട് . പുൽവാമ മാതൃകയിൽ ഉള്ള ആക്രമണങ്ങൾക്ക് പദ്ധതി ഒരുക്കുകയാണ് പാകിസ്ഥാനെന്നാണ് സൂചന .നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നാണ് സൂചന.

മാത്രമല്ല അതിർത്തിയിലേയ്ക്ക് നുഴഞ്ഞ് കയറാനും , ആക്രമണങ്ങൾ നടത്താനും ഭീകരർക്കു വേണ്ട ആയുധങ്ങൾ എത്തിച്ചു നൽകുന്നുമുണ്ട് . പാക് അധീന കശ്മീരിലെ റാവൽകോട്ട് റാഖ് ചക്രി സെക്ടറിലാണ് ആയുധങ്ങൾ എത്തിച്ചിരിക്കുന്നത് . 60 ഓളം ഭീകരരാണ് വടക്കൻ കശ്മീരിൽ നിന്നും ഗുരസ്, മാഷിൽ പ്രദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നത് .പാക് അധീന കാശ്മീരില്‍ പ്രത്യേകം ക്യാമ്പുകള്‍ സജ്ജമാക്കിയാണ് ഐഎസ്ഐയുടെ പ്രവര്‍ത്തനം

നിയന്ത്രണ രേഖ കടന്ന് ജമ്മുവിലെത്തി ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍ ആക്രമിക്കാനാണ് ഈ ക്യാമ്പുകളിലെ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് എന്നാണ് അറിയുന്നത് . ഇതുവഴി പ്രദേശത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് കൂടാതെ ഇന്ത്യന്‍ യുവാക്കളെ സുരക്ഷാ സേനയ്ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം

രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കെതിരെ വന്‍ നീക്കത്തിനാണ് ശ്രമം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ വസീറിസ്ഥാൻ പ്രദേശത്ത് നിന്ന് 10,000 തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതി ഐ‌എസ്‌ഐ ആവിഷ്കരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്.

ജമ്മു കശ്മീരിൽ കലാപങ്ങൾ സൃഷ്ടിക്കാൻ പാക് ചാരസംഘടനയായ ഐ എസ് ഐ യുടെ സഹായത്തോടെയാണ് ഭീകരർ നീക്കങ്ങൾ നടത്തുന്നത് .അതേസമയം പാകിസ്ഥാൻ അതിർത്തിയിൽ സൈനിക വിന്യാസം നടത്തിയതോടെ ഇന്ത്യ കര ,നാവിക ,വ്യോമ സേനകളെ സർവ്വസജ്ജമാക്കി . ഏതു ആക്രമണങ്ങളെയും ദ്രുതഗതിയിൽ നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത് അറിയിച്ചു .

ആഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് പിന്നാലെ തന്നെ ജെയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നീ സംഘടനകള്‍ പാകിസ്താന്‍റെ സഹായത്തോടെ അതിര്‍ത്തികളില്‍ ഭീകരാക്രമണത്തിനായുള്ള പരിശീല ക്ലാസുകള്‍ നല്‍കിവരുന്നത് .പുതുതായി ക്യാമ്പില്‍ ചേരുന്ന യുവാക്കള്‍ക്ക് ആയുധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നുണ്ട്

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിനും ഭീകാരാക്രമണങ്ങള്‍ നടത്തുന്നതിനും ഹിസ്ബുള്‍ കമാന്‍റര്‍ ഷംസീര്‍ ഖാനെയാണ് പാകിസ്താന്‍ സൈന്യം ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. ഷംസീര്‍ ഖാന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബർ അവസാന വാരത്തിലോ ഒക്ടോബർ തുടക്കത്തിലോ ജമ്മു കശ്മീർ വഴി പുതുതായി പരിശീലനം ലഭിച്ച തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ഏജന്‍സി പറയുന്നു.
മൻ‌ഷെറ, കോട്‌ലി, എ -3 എന്നിവിടങ്ങളിലായി 18 ഭീകരക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട് . മൻഷേരയ്ക്ക് കീഴിൽ ബാലകോട്ട്, ഗർഹി, ഹബീബുള്ള, ബാത്രാസി, ചെറോ മണ്ഡി, ശിവായ് നള, മസ്‌ക്കാര, അബ്ദുല്ല ബിൻ മസൂദ് എന്നിവിടങ്ങളിലും ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ പാകിസ്ഥാൻ സേന ആക്രമണത്തിന് മുതിരുന്നില്ലെങ്കിലും ഇന്ത്യൻ സൈന്യം അവരുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇന്ത്യയുടെ മൂന്നു വിഭാഗങ്ങളിലും കര, നാവിക, വ്യോമ സേനകൾ അതിർത്തിയിൽ എത്തിക്കഴിഞ്ഞു. പാക് പ്രകോപനം ഉണ്ടായാൽ അത് എയ്ത്ര ചെറിയതാണെങ്കിൽ പോലും പാകിസ്ഥാൻ അതിനു വലിയ വില കൊടുക്കേണ്ടിവരും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (1 hour ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (1 hour ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (1 hour ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (2 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (2 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (2 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (2 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (2 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (2 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (3 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (3 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (4 hours ago)

Malayali Vartha Recommends