ഇന്ത്യയയുടെ വാനമ്പാടി ഇനി മുതൽ രാഷ്ട്രപുത്രി ; പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ലത മങ്കേഷ്‌ക്കര്‍ ഇനി രാഷ്ട്രപുത്രി പദവിയിൽ. ഈ പദവി നല്‍കി ആദരിക്കാൻ പദ്ധതി ഇടുകയാണ് കേന്ദ്രസര്‍ക്കാര്‍. 90 തികയുന്ന സെപ്റ്റംബര്‍ 28ന് രാഷ്ട്രപുത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇന്ത്യന്‍ സിനിമാ പിന്നണി ഗാന രംഗത്തിന് ഏഴു പതിറ്റാണ്ടുകളായി ലത നൽകിയ സംഭാവനകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഔദ്യോഗികമായി ഇത് പ്രഖ്യാപ്പിക്കുന്ന ചടങ്ങില്‍ പാടാനായി ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ഒരു ഗാനവും ഒരുക്കുന്നുണ്ട്. എം എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌ക്കര്‍. ഹിന്ദി, മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം ഭാഷകളില്‍ ലത മങ്കേഷ്‌ക്കര്‍ പാടിയിട്ടുണ്ട്. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും കിട്ടിയിട്ടുണ്ട് .
https://www.facebook.com/Malayalivartha


























