Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രാത്രിയിലുടനീളം അസ്വസ്ഥനായിരുന്നു..പ്രത്യേക സൗകര്യങ്ങളൊന്നും തന്നെ ചിദംബരത്തിന് അനുവദിച്ചിട്ടില്ല .

06 SEPTEMBER 2019 06:55 PM IST
മലയാളി വാര്‍ത്ത

ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇനി പതിനാലു ദിവസം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയില്‍മുറിയിൽ .ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ സെല്ലില്‍ അദ്ദേഹത്തിന് മതിയായ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലെ പ്രതികൾക്കുള്ള സാധാരണ സെല്ലാണിത്. ...

രാത്രിയിലുടനീളം അസ്വസ്ഥനായിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ജയിൽ വൃത്തങ്ങളിൽ നിന്നു അറിയാൻ കഴിയുന്നത് . കണ്ണടയും മരുന്നുകളും മാത്രമേ അദ്ദേഹത്തിന് റൂമിലേക്ക് കൊണ്ടുപോകാനുള്ള അധികാരമുള്ളൂ. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യൂറോപ്യൻ ടോയ്‌ലറ്റ് സൗകര്യം നൽകിയിട്ടുണ്ടെന്നതല്ലാതെ മറ്റ് പ്രത്യേക സൗകര്യങ്ങളൊന്നും തന്നെ ചിദംബരത്തിന് അനുവദിച്ചിട്ടില്ല .

രാത്രി മുഴുവൻ അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം തീരെ ഉറങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സെല്ലിനു പുറത്തിറങ്ങി നടക്കാൻ അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്..തടവുകാർക്കുള്ള ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയങ്ങളിൽ ടെലിവിഷൻ കാണാനും അനുമതിയുണ്ട്, പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നൽകിയിട്ടുണ്ട്.

മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം ചിദംബരത്തിന് അനുവദിച്ചിട്ടുണ്ട്. മറ്റ് തടവുകാരെപ്പോലെ അദ്ദേഹത്തിനും ജയിൽ ലൈബ്രറിയിൽ പോയിരുന്നു വായിക്കാനും ഒരു നിശ്ചിത സമയം ടെലിവിഷൻ കാണാനും കഴിയും... അദ്ദേഹത്തിൻെറ സെല്ലിൽ പത്രങ്ങളും ലഭിക്കും.ചിദംബരത്തിന് കാന്റീനിൽ നിന്ന് പാക്കേജുചെയ്ത കുപ്പി വാങ്ങാനും ജയിലിലെ കുടിവെള്ളം ഉപയോഗിക്കാനും അനുവാദമുണ്ട്

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ജയിലിലെ സാധാരണ ഭക്ഷണമാണ് അദ്ദേഹത്തിനും കൊടുത്തത്..രാത്രി ചിദംബരം വളരെ കുറച്ച് അത്താഴവും മരുന്നും മാത്രമാണ് കഴിച്ചത് .

രാവിലെ ചായക്കൊപ്പം ബ്രഡും അവിലും ഉപ്പുമാവുമാണ് അദ്ദേഹം കഴിച്ചത്. ബ്രെഡ്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് സാധാരണയായി ജയിലിലെ പ്രഭാതഭക്ഷണം. ഇന്ന് രാവിലെ ആറ് മണിക്കാണ് പ്രഭാത ഭക്ഷണം കൊടുത്തത് .

ഐ‌എൻഎക്സ് മീഡിയ കേസിൽ ഇന്നലെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. സിബിഐ കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതേസമയം എയർസെൽ-മാക്സിസ് കേസിൽ ഡൽഹി വിചാരണക്കോടതി അദ്ദേഹത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചിരുന്നു
യു‌.പി‌.എ കാലഘട്ടത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു ചിദംബരം .ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു . ചിദംബരത്തെ ജയിലിലേക്ക് അയക്കരുതെന്ന് അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല

ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. വിദേശ ബാങ്കുകൾ നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താനാകില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐഎൻഎക്‌സ് മീഡിയ കേസെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചിരുന്നു.

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (14 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (17 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (19 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (19 hours ago)

Malayali Vartha Recommends