ചന്ദ്രയാന്‍ 2 ...വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു... സിഗ്‌നല്‍ കിട്ടാതായത് അന്തിമ ഘട്ടത്തില്‍, വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചന്ദ്രയാന്‍2 ചന്ദ്രനില്‍ ഇറങ്ങാനുള്ള വിക്രം ലാന്‍ഡറിന്റെ ബന്ധത്തില്‍ തകരാര്‍ സംഭവിച്ചതായി ഐഎസ്ആര്‍ഒ . വിക്രം ലാന്‍ഡറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്നില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്ററും വിക്രം ലാന്‍ഡറുമായി ആശയവിനിമയം ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഐഎസ്ആര്‍ ഓ ഉദ്യോഗസ്ഥര്‍. ഇതുവരെയുള്ള നടപടികളില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.
ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിന് ലാന്‍ഡറുമായി ബന്ധം ചന്ദ്രനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു. വരും മണിക്കൂറുകളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ന് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്‌നല്‍ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ മുകളില്‍നിന്നാണ് ലാന്‍ഡര്‍ ചന്ദ്രയാനില്‍നിന്നും വേര്‍പെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങള്‍ക്കകം ചാന്ദ്രപ്രതലത്തില്‍ നാല് കാലുകളില്‍ വന്നിറങ്ങാനായിരുന്നു പദ്ധതി.
"
https://www.facebook.com/Malayalivartha


























