ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നാലെ ഐ.എസ്.ആര്.ഒക്കും ശാസ്ത്രജ്ഞര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് രാഷ്ട്രപതി
ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നാലെ ഐ.എസ്.ആര്.ഒക്കും ശാസ്ത്രജ്ഞര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് രാഷ്ട്രപതി. രാജ്യം ഐ.എസ്.ആര്.ഒയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐ.എസ്.ആര്.ഒ സംഘം പ്രകടിപ്പിച്ചത് മാതൃകാപരമായ പ്രതിബദ്ധതയും ധൈര്യവുമാണ് . നല്ലതിന് വേണ്ടി നമുക്ക് വിശ്വസിക്കാമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ 1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു.
ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ചാണ് ലാന്‍ഡറും ബംഗളൂരുവിലെ കണ്ട്രോള് റൂമായുള്ള സിഗ്നല്‍ നഷ്ടമായത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha