Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യോമസേനാ താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണി; അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി

02 OCTOBER 2019 12:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ വ്യോമസേനാ താവളങ്ങളെ മുൾമുനയിൽ നിർത്തി ചാവേറാക്രമണ ഭീഷണി. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി രഹസ്യ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതേതുടർന്ന് ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ സുരക്ഷാ മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട്.

പാകിസ്ഥാനിലെ ബാലാകോട്ടില്‍ നേരത്തേ ഇന്ത്യ തകര്‍ത്ത ഭീകരക്യാമ്പ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ വ്യോമസേനാ താവളങ്ങളില്‍ സുരക്ഷ പരിശോധിച്ചു.

പാകിസ്ഥാനിലെ ബാലാകോട്ടിൽ വീണ്ടും തുറന്ന ജയ്ഷെ ഭീകര ക്യാമ്പിൽ അഞ്ഞൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറൻ തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ കരസേനാ മേധാവി സ്ഥിരീകരിച്ചിരുന്നു.
പുല്‍വാമയ്ക്ക് ശേഷം മിന്നലാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം അടുത്തിടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അഞ്ഞൂറോളം ഭീകരരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറെടുക്കുന്നത് എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്തിടെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക ഡ്രോണുകള്‍ ഉപയോഗിച്ച് കടത്തിയ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി നേരത്തേ നടത്തിയ മിന്നലാക്രമണത്തേക്കാൾ കനത്തതാകുമെന്നും ഇന്ത്യൻ ആക്രമണത്തിൽ പാക് ഭീകരക്യാമ്പ് തകർന്നിരുന്നുവെന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവവികാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഒരിക്കൽ ചെയ്തത് ആവർത്തിക്കുന്നത് എന്തിനാണ്, നേരത്തേ നമ്മൾ വേറൊന്നാണ് ചെയ്തതെന്നും പിന്നീട് മിന്നലാക്രമണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്ത്യയ്ക്ക് ഇനിയും എന്തെല്ലാം ചെയ്യാനാകുമെന്ന് പാകിസ്ഥാൻ ഊഹിക്കട്ടെ എന്നായിരുന്നു കരസേനാ മേധാവി മറുപടി നൽകിയത്.

കര, വ്യോമ, നാവിക സേനാ മേധാവികൾ ഉൾപ്പെടുന്ന സംയുക്ത സേനാ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി–സിഒഎസ്‌സി) അധ്യക്ഷനായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (4 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (25 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (29 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (39 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (44 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (47 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends