Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാന്‍ ഇനി വെള്ളം കുടിക്കും; നിര്‍ണായക ദൗത്യവുമായി ഡോവല്‍ സൗദിയിലേക്ക്

02 OCTOBER 2019 01:34 PM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഇസ്‌ളാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യ മറുനീക്കം തുടങ്ങിക്കഴിഞ്ഞു. ഇത് കനത്ത തിരിച്ചടിയാകും പാകിസ്താന് സമ്മാനിക്കുക, ഇസ്‌ളാമിക രാഷ്ട്രങ്ങളുമായുള്ള നയതന്ത്രതലത്തിലുള്ള നീക്കങ്ങളാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്.

ആദ്യ പടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനെ സൗദിയിലേക്ക് യാത്രതിരിച്ചു. സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ ഡോവല്‍ കൂടിക്കാഴ്ച നടത്തും. കാശ്മീരിലെ നിര്‍ണായക നീക്കത്തിന് അടിത്തറ ഒരുക്കുകയും സുരക്ഷ വിലയിരുത്തലുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഡോവലിനെ സൗദിയിലേക്ക് അയക്കുന്നതിലൂടെ കൃത്യമായ സന്ദേശമാണ് പാകിസ്ഥാന് ഇന്ത്യ നല്‍കുന്നത്. കാശ്മീരില്‍ ഇന്ത്യ നടപ്പിലാക്കിയ നടപടികള്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്ന് സൗദിയെ ധരിപ്പിക്കും. പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങളെ തുറന്നുകാട്ടുകയും ചെയ്യും. ആഗസ്റ്റ് അഞ്ചിന് കാശ്മീരില്‍ സുപ്രധാന തീരുമാനമെടുത്ത ഇന്ത്യയുടെ നിലപാടിനെതിരെ നിരന്തരം കുപ്രചരണങ്ങളുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ലോകരാജ്യങ്ങളെ ഇടപെടുത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പാക് ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോഴാണ് ഇസ്‌ളാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ പാക് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ തേടാനാണ് ഇമ്രാന്‍ ഖാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സൗദിയും, യു.എ.ഇയും കാശ്മീര്‍ പ്രശ്‌നത്തില്‍ ഏറെ കരുതലോടെയാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. കാശ്മീര്‍ വിഷയത്തിന് പുറമേ മറ്റ് പ്രധാന വിഷയങ്ങളിന്‍മേലുള്ള ചര്‍ച്ചകളും ഡോവലിന്റെ സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. സല്‍മാന്‍ രാജകുമാരന്റെ സ്വപ്നപദ്ധതിയായ സൗദി വിഷന്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏഴ് ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. എണ്ണ ഇതര മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള പദ്ധതിയാണിത്. ഊര്‍ജം, റിഫൈനിംഗ്, പെട്രോകെമിക്കല്‍, അടിസ്ഥാനസൗകര്യ വികസനം, കാര്‍ഷികം, ഖനനം, ധാതമേഖല എന്നി മേഖലകളിലാണ് നിക്ഷേപമെത്തുക.

അതേസമയം പാകിസ്താന്‍ ഇപ്പോള്‍ ഒപ്പം കൂട്ടിയിരിക്കുന്നത് തുര്‍ക്കിയെയാണ്, കഴിഞ്ഞ ദിവസമാണ് പാകിസ്താന് വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി വെളിപ്പെടുത്തിക്കൊണ്ട് തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. ഞായറാഴ്ച തുര്‍ക്കി നാവികസേനയുടെ പുതിയ കപ്പലായ ടി.സി.ജി.കിനലിയാഡ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ജൂലായില്‍ പാകിസ്താന്‍ നാവികസേന മില്‍ജെം വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ തുര്‍ക്കിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. റഡാറുകളുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാനാവുന്ന യുദ്ധക്കപ്പലുകളാണ് പാകിസ്താന്‍ തുര്‍ക്കിയില്‍നിന്ന് വാങ്ങുന്നത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഞായറാഴ്ച തുടക്കംകുറിച്ചിരുന്നു. തുര്‍ക്കിഷ് പ്രസിഡന്റും പാക് നാവികസേന കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹ്മൂദ് അബ്ബാസിയും ചേര്‍ന്നായിരുന്നു കപ്പല്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തദ്ദേശീയമായി യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കിയെന്നും പുതുതായി നിര്‍മിക്കുന്ന യുദ്ധക്കപ്പലിന്റെ ഗുണം പാകിസ്താന് ലഭിക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു. പാകിസ്താനുവേണ്ടിയുള്ള നാല് യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം തുര്‍ക്കിയിലും രണ്ടെണ്ണം പാകിസ്താനിലുമായാണ് നിര്‍മിക്കുന്നത്. 99 മീറ്റര്‍ നീളമുള്ളതാണ് മില്‍ജെം കപ്പലുകള്‍. മണിക്കൂറില്‍ 29 നോട്ടിക്കല്‍ മൈലാണ് വേഗത. ഡിസ്പ്ലേസ്മെന്റ് 24,00 ടണ്ണും.

അതേസമയം പാക് ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി പാകിസ്ഥാന്‍ അധികൃതര്‍. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്‍.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നല്‍കാന്‍ പാടില്ല. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഓഗസ്?റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പി.ഇ.എം.ആര്‍.എ പുറത്തിറക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. പാകിസ്താന്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (4 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (25 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (29 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (39 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (44 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (47 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends