മാഞ്ചിയെ ജെഡിയു പുറത്താക്കി: മാഞ്ചി നിയമസഭ കക്ഷി നേതാവല്ലെന്ന് ജെഡിയു

ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ ജെഡിയു പുറത്താക്കി. മാഞ്ചിയുടെ പ്രാഥമികാംഗത്വവും റദ്ദാക്കി. പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്നാണ് തീരുമാനം. പുറത്താക്കലിനെതിരെ മാഞ്ചി അനുകൂലികള്‍ ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു. ജീതന്‍ റാം മാഞ്ചി നിയമസഭാ കക്ഷി നേതാവല്ലെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മാഞ്ചിയെ ചുമതലയേല്‍പിച്ചത്. എന്നാല്‍ മാഞ്ചി ഭരണത്തില്‍ പിടിമുറുക്കിയതോടെ നിതീഷ് എതിരായി. കഴിഞ്ഞ ദിവസം അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവാക്കി തിരഞ്ഞെടുത്ത് ഭൂരിപക്ഷ വിഭാഗം മാഞ്ചിയെ ഞെട്ടിച്ചു. ഇതോടെ ബിഹാറില്‍ ഭരണപ്രതിസന്ധി മുറുകുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























