ഡല്‍ഹി തിരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടിക്ക് മേല്‍ക്കൈ

14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി രണ്ട് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാന പോരാട്ടം. എഴുപത് സീറ്റുകളിലേക്ക് ഇക്കഴിഞ്ഞ ഏഴിനാണ് വോട്ടെടുപ്പ് നടന്നത്. ഒന്നര വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. 673 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയ തിരഞ്ഞെടുപ്പില്‍ 67.14 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. 1.33 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























