സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 25,420 കോടി

ഒടുവില്‍ സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ ഞെട്ടിപ്പിക്കുന്ന കള്ളപ്പണ നിക്ഷേപം പുറത്ത്. എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ (സ്വിറ്റ്‌സര്‍ലന്‍ഡ്) ശാഖയില്‍ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തായി. എന്നാല്‍, പേരു പോരാ തെളിവു വേണം എന്ന നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ ഈ വെളിപ്പെടുത്തലിനെ താഴ്ത്തിക്കെട്ടി.
ഫ്രഞ്ച് ഗവണ്‍മെന്റില്‍നിന്നു നേരത്തേ ലഭിച്ച 628 നിക്ഷേപകരെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണമെന്നും പുതിയ പട്ടികയിലുള്ള മറ്റുള്ളവരുടെ കാര്യം തെളിവുണ്ടങ്കിലേ അന്വേഷിക്കൂ എന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു.
വ്യവസായ ഭീമന്‍മാരായ അംബാനി സഹോദരന്‍മാര്‍ ഉള്‍പ്പെടെ 1195 ഇന്ത്യക്കാര്‍ക്ക് 25,420 കോടിയുടെ നിക്ഷേപം 2006-07 വര്‍ഷത്തില്‍ ഉള്ളതിന്റെ വിവരങ്ങളാണു പുറത്തു വന്നിട്ടുള്ളത.് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് എന്ന കൂട്ടായ്മയും ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം വിവിധ രാജ്യങ്ങളിലെ പത്രങ്ങളും സഹകരിച്ചാണു സ്വിസ് ലീക്‌സ് എന്ന പേരില്‍ രേഖകള്‍ പുറത്തുവിട്ടത്. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്നാണ് എച്ച്എസ്ബിസി അധികൃതരുടെ വിശദീകരണം.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരെ സംബന്ധിച്ച അന്വേഷണം മാര്‍ച്ച് 31നകം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഇതിനുള്ള പ്രത്യേക അന്വേഷണസംഘം ഇന്നലെ പ്രത്യേക യോഗത്തില്‍ തീരുമാനിച്ചു. പുതിയ പട്ടികയുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നും എസ്‌ഐടി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. 2011ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യക്കു കൈമാറിയ 628 നിക്ഷേപകരുടെ പേരും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























