അദ്ദേഹം എന്നെ ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചു; ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്
ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്.ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചമരമവാർഷികത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസംഗം. താക്കറെ തന്നെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്ന് ഫഡ്നാവിസ് ട്വീറ്റ്. താക്കറെയുടെ പഴയ പ്രസംഗ വിഡിയോ ഉൾപ്പെടുത്തിയായിരുന്നു ഫഡ്നാവിസിന്റെ ട്വീറ്റ് ചെയ്തു.
ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുവെന്നും ഫഡ്നാവിസ് പറയുകയുണ്ടായി. മുംബൈ ശിവാജി പാർക്കിൽ നടന്ന ബാൽ താക്കറെ അനുസ്മരണത്തിലും ഫഡ്നാവിസ് പങ്കെടുത്തു. ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്നാവിസ് ചടങ്ങിന് എത്തിയത് എന്നത് ശ്രദ്ധേയം.
https://www.facebook.com/Malayalivartha