പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി സര്‍ക്കാരിനെയും രാഷ്ട്രീയമായി നേരിട്ട് പരാജയപ്പെട്ടവര്‍ എന്‍.ആര്‍.സിയും സി.എ.എയും അദ്ദേഹത്തിനെതിരെ ആയുധമാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി സര്‍ക്കാരിനെയും രാഷ്ട്രീയമായി നേരിട്ട് പരാജയപ്പെട്ടവര്‍ എന്‍.ആര്‍.സിയും സി.എ.എയും അദ്ദേഹത്തിനെതിരെ ആയുധമാക്കുന്നു. സി.എ.എയെ എതിര്‍ക്കുന്ന 13 മുഖ്യമന്ത്രിമാര്‍ ദേശീയപരത്വ രജിസ്റ്ററിന് മുന്നോടിയായി നടപ്പാക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കരുതെന്ന ആവശ്യവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ഇതിന് മുന്നോടിയായാണ്. കേരളാ, പച്ഛിമബംഗാള്‍ മുഖ്യമന്ത്രിമാര്‍ മാത്രമാണ് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും അവര്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രിയിലെ ശിവസേന മുഖ്യമന്ത്രിയും ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ എന്‍.പി.ആര്‍ നടപ്പാക്കണം. അതിനാണ് ജനസംഖ്യാ കണക്കെടുപ്പ് ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും നടപ്പാക്കുന്നത്. കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ കേന്ദ്രആനുകൂല്യങ്ങള്‍ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2010 സെന്‍സസ് നടത്തിയപ്പോള്‍ ഇല്ലാതിരുന്ന 21 വിവരങ്ങള്‍ കൂടി 2020ലെ സെന്‍സസില്‍ ചേര്‍ക്കണം. അത് ആശങ്കയുളവാക്കുന്നതാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പൗരത്വ രജിസ്റ്ററും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ചില സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളിലെ നേതാക്കള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2003ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പൗരത്വനിയമത്തില്‍ ഭേഗദഗതി വരുത്തിയിരുന്നു. അന്ന് പുറപ്പെടുവിച്ച ചട്ടങ്ങളും പാലിച്ചായിരിക്കും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത്. അത് ജനസംഖ്യാ രജിസ്റ്റര്‍ അടിസ്ഥാനമാക്കുമെന്ന് വ്യക്തമാക്കുന്നു. അങ്ങനെയാണെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യപടിയായിരിക്കും. അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലും എന്‍.പി.ആര്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
എന്നാല്‍ ആസാമിലെ അനധികൃതകുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന കാര്യം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. അതിന് വിപരീതമായി, എല്ലാ സംസ്ഥാനങ്ങളിലും എന്‍.ആര്‍.സി നടപ്പാക്കുമെന്ന് അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായത്. കഴിഞ്ഞ ദിവസം ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. പക്ഷെ, രേഖകകളിലൂടെ ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം. പൗരത്വഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമം ബാധകമാണ്. അത് നടപ്പാക്കാതിരിക്കുന്ന സംസ്ഥാനങ്ങളെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാരിന് ഫെഡറല്‍ സംവിധാനം ഉറപ്പ് നല്‍കുന്നുണ്ട്. അതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























