ബിജെപി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് പിന്നിൽ നിഗൂഢ ലക്ഷ്യം; ആരോപണവുമായി പി ചിദംബരം

ബിജെപി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുന്നതിന് പിന്നിൽ നിഗൂഢ ലക്ഷ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. 2010 ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എൻപിആര്‍ അല്ല ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ചിദംബംരം ആരോപിക്കുകയുണ്ടായി .യുപിഎ സര്‍ക്കാര്‍ എന്‍പിആര്‍ അവതരിപ്പിക്കുന്ന സമയത്തായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം നടത്തിയ പ്രസംഗം ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത്.
ഇതിനോട് പ്രതികരിക്കുകയായിരുന്നു ചിദംബരം. 'ഈ വീഡിയോ ശ്രദ്ധിക്കൂ, 2011 ലെ സെന്‍സസിന് മുന്നോടിയായാണ് താമസക്കാരുടെ കണക്കെടുപ്പിനായി എന്‍പിആര്‍ കൊണ്ടു വന്നത്. എന്നാല്‍ പൗരത്വത്തിനല്ല ഊന്നല്‍ നല്‍കിയത്. പൗരത്വ പട്ടികയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലായിരുന്നു'- എന്നാണ് ചിദംബരം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























