തെളിവുകൾ നിരത്തി രാഹുൽ; രാജ്യത്ത് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി

രാജ്യത്ത് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി. തടങ്കല്‍പാളയങ്ങളെ കുറിച്ച് ആര്‍.എസ്.എസിെന്റ പ്രധാനമന്ത്രി കളളം പറയുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അസമിലെ മാറ്റിയയിലെ തടങ്കല്പാളയത്തിെന്റ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിെന്റ ട്വീറ്റ്. അസമിലെ തടങ്കല്പാളയത്തിെന്റ മൂന്നില്‍ രണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് രാഹുലിെന്റ ട്വീറ്റ് പുറത്ത് വരുന്നത്
46 കോടി രൂപ ചെലവിലാണ് അസമിലെ മാറ്റിയയില്‍ തടങ്കല്‍പാളയം നിര്‍മ്മിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതില്‍ 13 നിലകള്‍ പുരുഷന്‍മാര്‍ക്കും രണ്ട് നിലകള്‍ സ്ത്രീകള്‍ക്കുമാണുള്ളത്. 2018ലാണ് തടങ്കല്‍പാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്.
അഭയാർഥികൾക്കും അനധികൃതമായി എത്തപ്പെട്ട വിദേശികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും സജ്ജീകരിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെയും ദീർഘകാല താമസ സൗകര്യങ്ങളോടെയും ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. 2019 മാതൃക ഡിറ്റൻഷൻ മാനുവൽ എന്ന പേരിൽ പതിനൊന്നു പേജുകളുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. എമിഗ്രേഷൻ ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് നഗരത്തിലോ ജില്ലാ കേന്ദ്രങ്ങളിലോ ഒരു കുടുംബത്തിനുതന്നെ ഒരുമിച്ചു കഴിയാവുന്ന വിധത്തിൽ ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശിച്ചിരുന്നത്.
ഭരണഘടനയിലെ 258(1) വകുപ്പനുസരിച്ച് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ കയറ്റിവിടാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. ആസാമിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുന്നതിനുള്ള തീയതി കഴിഞ്ഞ ഓഗസ്റ്റ് 31 വരെ സുപ്രീംകോടതി ദീർഘിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ തടങ്കൽകേന്ദ്രങ്ങൾ സംബന്ധിച്ചു നിർദേശം നൽകിയത്. പശ്ചിമബംഗാളിൽ ഉൾപ്പെടെ ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്. പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ക്യാബിനറ്റിന്‍റെ മുന്നില്‍ വന്നിട്ടുമില്ലല്ല. എന്നിട്ടും അതിനു ചെലവാകുന്ന തുക സംബന്ധിച്ചും, കരുതല്‍ തടവ് സംബന്ധിച്ചും അര്‍ബന്‍ നക്‌സലുകളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മോദി ഇന്നലെ കുറ്റപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതിയെ ന്യായികരിച്ച പ്രധാനമന്ത്രി പക്ഷെ ദേശീയ പൗരത്വ രജിസ്റ്ററില്‍ പാര്‍ട്ടി നിലപാട് മുറുകെ പിടിക്കാന്‍ തയ്യാറായില്ല. അധികാരത്തിലെത്തിയ 2014 മുതല്‍ എന്‍ആര്‍സി സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ക്യാബിനറ്റിന്‍റെ മുന്നില്‍ വന്നിട്ടില്ല. ആസാമില്‍ നടപ്പിലാക്കിയത് സുപ്രീംകോടതി നിർദേശ പ്രകാരം ആയിരുന്നെന്നുമാണ് മോദി ഇന്നലെ പറഞ്ഞത്. എന്നാല്‍, ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ശൈത്യ കാല സമ്മേളനത്തിനിടെ നവംബര്‍ 20നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗം സ്വപന്‍ ദാസ് ഗുപ്തയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
മാതൃക ഡിറ്റന്‍ഷന്‍ മാനുവല്‍ നിര്‍ദേശ പ്രകാരം തടങ്കല്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമില്ല. എല്ലാ തടങ്കല്‍ കേന്ദ്രങ്ങളിലും വിദേശ അഭയാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട എംബസിയേയോ കോണ്‍സുലേറ്റിനേയോ കുടുംബത്തെയോ ബന്ധപ്പെടാന്‍ ഒരു സെല്‍ ഉണ്ടായിരിക്കണം. തടങ്കല്‍ കേന്ദ്രങ്ങളില്‍ നൈപുണ്യ കേന്ദ്രങ്ങളും കുട്ടികള്‍ക്ക് ക്രഷും ഉണ്ടായിരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ജയില്‍ വളപ്പുകള്‍ക്കു പുറത്തായിരിക്കണം ഇവ നിര്‍മിക്കുന്നത്. ചുറ്റുമതിലും വൈദ്യൂതീകരിച്ച വേലികളും ഉണ്ടായിരിക്കണം. ചുറ്റു മതിലിന് വലിയ ഗേറ്റും പത്തടി ഉയരവും ഉണ്ടായിരിക്കണം. തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് എന്തു പേരിടണം എന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും മാനുവലില്‍ പറയുന്നു. ആസാമിലെ തടങ്കല്‍ കേന്ദ്രത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ ഹര്‍ഷ മന്ദര്‍ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























