ബംഗാളില്‍ വിമാനം മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി; സര്‍വീസ് അവസാനിപ്പിച്ച വിമാനം പൊളിക്കാന്‍ കൊണ്ടുപോകയായിരുന്നു!

ഇക്കഴിഞ്ഞ തിങ്കളാഴ്ച ബംഗാളിലെ ദുര്‍ഗാപൂരില്‍ ഉള്ളവര്‍ ഒരപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഒരു വിമാനം റോഡിനും ഫ്‌ളൈഓവറിനും ഇടയിലായി കുരുങ്ങി മുന്നോട്ട് നീങ്ങാനാവാത്ത സ്ഥിതിയില്‍ കിടക്കുന്നതാണ് പ്രദേശവാസികള്‍ കണ്ടത്.
നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഇതുകൊണ്ട് ഉണ്ടായത്. ചൈനയിലും അടുത്തിടെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാലപ്പഴക്കം മൂലം ഇന്ത്യാ പോസ്റ്റ്‌സ് ഉപേക്ഷിച്ച വിമാനമായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. 2007-ല്‍ കമ്മിഷന്‍ ചെയ്ത വിമാനം കഴിഞ്ഞ വര്‍ഷമാണ് സര്‍വീസ് അവസാനിപ്പിച്ച് പൊളിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാത്രി ദേശീയപാത രണ്ടിലാണ് വിമാനം കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡില്‍ കുടുങ്ങിയ വിമാനം നീക്കിയത്.
വിമാനം പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ഹിറ്റാണ്.
https://www.facebook.com/Malayalivartha
























