ഇങ്ങനെയല്ല നേതാക്കന്മാർ; ജനങ്ങളെ അക്രമത്തിലേക്കും തീവയ്പ്പിലേക്കും നയിക്കുന്നവരല്ല നേതാക്കളെന്ന് കരസേന മേധാവി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളില്‍ കലാശിച്ചതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. തീവയ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് ആഞ്ഞടിച്ചു.
'നയിക്കുന്നതാണ് നേതൃത്വം. നിങ്ങള്‍ മുന്നോട്ട് പോകുമ്ബോള്‍ എല്ലാവരും പിന്തുടരുന്നു. എന്നാല്‍ ജനങ്ങളെ ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍. തെറ്റായവഴിയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. കോളജുകളിലേയും സര്‍വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും തീവയ്പ്പും അക്രമവും നടത്തുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇതല്ല നേതൃത്വം.' എന്നും കരസേനാ മേധാവി പറഞ്ഞു.
ഇതാദ്യമായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി കരസേന മേധാവി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും പ്രതിഷേധക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധത്തിനിടയില്‍ തങ്ങള്‍ ചെയ്തത് നല്ല കാര്യമാണോ മോശമാണോ എന്ന് സ്വയംചിന്തിക്കണമെന്നാണ് മോദി പറഞ്ഞത്.
https://www.facebook.com/Malayalivartha
























