രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ പാഠം പഠിപ്പിക്കണം; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി അമിത് ഷാ

ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളെ പാഠം പഠിപ്പിക്കണമെന്നും പൗരത്വഭേദഗതിയില്‍ പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വഭേദഗതിയില്‍ പ്രതിപക്ഷം ആശയക്കുഴപ്പുമുണ്ടാക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു. അതിനിടെ, രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടികോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ആര്‍എസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണ്.
അസമിലെ മാട്ടിയയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തടവു കേന്ദ്രത്തെക്കുറിച്ചുള്ള ബിബിസി വാര്‍ത്ത സഹിതം ട്വീറ്റ് ചെയ്താണ് രാഹുല്‍ മോദിക്കെതിരെ രംഗത്തുവന്നത്. മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസമിലെ മാട്ടിയയി.
https://www.facebook.com/Malayalivartha
























