ദത്തെടുത്ത കുട്ടിയെ പരിപാലിക്കാന്‍ അവധി അനുവദിച്ച് പ്രമുഖ സ്ഥാപനം

സ്വവര്‍ഗ ദമ്ബതികള്‍ക്ക് ദത്തെടുത്ത കുട്ടികളെ പരിപാലിക്കാന്‍ അവധി അനുവദിച്ച് ടെക് മഹീന്ദ്ര. കുട്ടിയെ പരിപാലിക്കുന്നതിനായി 12 ആഴ്ച ശമ്ബളത്തോടെയാണ് ടെക് മഹീന്ദ്ര അവധി അനുവദിച്ചിരിക്കുന്നത്. പങ്കാളികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ മൂന്ന് ദിവസത്തെ ശമ്ബളത്തോടുകൂടിയുള്ള അവധിയും കമ്ബനി അനുവദിച്ചിട്ടുണ്ട്.
ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും എല്‍ജിബിടി, നവദമ്ബതികള്‍ എന്നിവര്‍ക്കും കമ്ബനിയുടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും. സഹജീവികളുടെ വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടെക് മഹീന്ദ്ര ചീഫ് പീപ്പിള്‍ ഓഫീസര്‍ ഹഷവേന്ദ്ര സോയിന്‍ പറഞ്ഞു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കമ്ബനി സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് അനൂകൂല്യം നല്‍കിയിരിക്കുന്നത്.
എല്ലാ ലിംഗത്തിലുമുള്ള രക്ഷിതാക്കള്‍ നവജാതരായ കുട്ടികളോടൊപ്പം സമയം പങ്കിടുന്നത് പ്രോത്സാഹിപ്പിക്കും, ഇതിനായി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍, ക്യാന്‍സര്‍ രോഗികള്‍/ അതിജീവിച്ചവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുമെന്നും കമ്ബനി പറയുന്നു.
https://www.facebook.com/Malayalivartha
























