'നമുക്ക് കാണാം...'; കേരളത്തിന്റെ റേഷന്‍ മുടക്കുമെന്ന് വെല്ലുവിളിച്ച ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മറുപടി; ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി; ‘നമുക്ക് കാണാം എന്ന് മലയാളത്തിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം

പൗരത്വ ബില് നിയമമായതോടെ രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും പൗരത്വ ബില് നടപ്പിലാക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു.പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ ആരോപണങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്. ദേശീയ ജനസംഖ്യാരജിസ്റ്റർ പൗരത്വ ബില്ലിന് മുന്നോടിയാണ് എന്നാണ് പുതിയ ആരോപണം.അതുകൊണ്ടുതന്നെ എന്‍.പി.ആര്‍ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നു. ദേശീയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്നു ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യ
ത്തിൽ ഗോപാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുഎംഫസിബൂക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്..അതും മലയാളത്തിൽ. . ‘നമുക്ക് കാണാം എന്ന് മലയാളത്തിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
‘കേരളം സൊമാലിയയ്ക്ക് തുല്യമാണെന്ന് മോദി പറഞ്ഞിരുന്നു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പട്ടിണിയിലാക്കി മോദിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പക്ഷേ, അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ടുതന്നെ എന്‍.പി.ആര്‍ നടപ്പിലാക്കുമെന്നും അല്ലാത്തപക്ഷം, കേരളത്തിനുള്ള റേഷന്‍ റദ്ദാക്കുമെന്നും ഗോപാലകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.
ദേശീയ ജനസംഖ്യാ റജിസ്റ്ററിനായി തയ്യാറാക്കിയ ചോദ്യാവലി പൗരത്വ ബില്ലിനുള്ള മുന്നോടിയാണെന്ന ആരോപണവുമായാണ് വിവിധ രാഷ്ട്രീയ നേതാക്കൾ എത്തിയിരിക്കുന്നത്. മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് ആരോപണം. പുതിയ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നത് പൗരത്വ പട്ടിക തയ്യാറാക്കാന്‍ വേണ്ടിയാണെന്ന് മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായി വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇവയാണ്. പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പര്‍, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം , അച്ഛന്റെയും അമ്മയുടെയും ജനനതീയതി, ജനന സ്ഥലം താമസസ്ഥലം, ജനിച്ച സ്ഥലത്താണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു, ആധാര്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, എന്നിവയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ മാത്രം കൈമാറിയാല്‍ മതി. നല്‍കുന്ന വിവരങ്ങള്‍ സാധൂകരിക്കുന്നതിനായി അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല.
2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായുള്ള ചോദ്യാവലി തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെ പൈലറ്റ് സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വ്വേയില്‍ പാന്‍ കാര്‍ഡ് വിവരം കൈമാറാന്‍ ജനങ്ങൾ താത്പര്യപ്പെടാത്തതിനാല്‍ അന്തിമ ചോദ്യാവലിയിലൊഴിവാക്കി. 2010ലെ ചോദ്യാവലിയില്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020ല്‍ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























