ട്രെയിൻ നിരക്ക് വർധന ഉടൻ, കിലോമീറ്ററിന് 40 പൈസ വരെ കൂടും റെയിൽവേ യാത്രാനിരക്കു വർധന ഉടൻ നടപ്പാക്കിയേക്കും; കിലോമീറ്ററിന് 5 പൈസ മുതൽ 40 പൈസ വരെയാകും വർധന

നിരക്കു വർധനയ്ക്കു പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നെങ്കിലും ജാർഖണ്ഡ് തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വൈകിക്കുകയായിരുന്നു. ജനുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചിന്തയിലാണ് ഇപ്പോൾ തീരുമാനം വൈകുന്നത്.
നിരക്കുവർധന നിർബന്ധമായി നടപ്പാക്കണമെന്നു റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ വരുമാനത്തിൽ ഒക്ടോബറിൽ 7.8% ഇടിവുണ്ടായിരുന്നു. ചരക്കുനീക്കവും ഫലപ്രദമല്ല. വിപണിയിലെ മത്സരം കാരണം ചരക്കുകൂലി വർധിപ്പിക്കാനാകാത്ത അവസ്ഥയുമാണ്
https://www.facebook.com/Malayalivartha
























