ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ആളുകളെ ഇളക്കിവിട്ടു എന്ന കേസില്‍ ജയിലിലായിരുന്ന ആസാദ് ഈ മാസം 16നാണ് ജാമ്യത്തിലിറങ്ങിയത്. പത്ത് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഉത്തരവ് ലംഘിച്ചതിനാണ് ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചതിന് . പ്രതിഷേധത്തിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും പരിപാടിയുമായി മുന്‍പോട്ടു പോകാതിരിക്കാനാണ് ആസാദിനെ കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് നടപടികളിലേക്ക് കടന്നതെന്നും ലങ്കര്‍ഹൗസ് പോലീസ് വ്യക്തമാക്കി.
തന്നെ കസ്റ്റഡിയില്‍ എടുത്ത വിവരം ആസാദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി ചന്ദ്രശേഖര്‍ ആസാദും ഏതാനും അനുയായികളും മെഹ്ദിപട്ടണത്തെ ക്രിസ്റ്റല്‍ ഗാര്‍ഡനിലേക്ക് പോകവെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 20 തിയതി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി റോഡിലേക്കിറങ്ങിയത്. ജുമുഅ നമസ്‌കാരത്തിനു ശേഷം പള്ളിക്ക് മുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടുകയായിരുന്നു.
ഇവര്‍ക്കൊപ്പം ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മിയും ഉണ്ട്. ഇവര്‍ ഒരുമിച്ച് ജന്ദര്‍ മന്ദറിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പള്ളിയുടെ രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വച്ച് തടയാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ജുമാമസ്ജിദില്‍ നിന്ന് ജന്തര്‍മന്ദിറിലേക്ക് റാലി നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
തുടര്‍ന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ ഒരുമിച്ചുകൂടുകയായിരുന്നു. പ്രതിഷേധ സൂചകമായി കറുത്ത ബാന്‍ഡ് ധരിച്ച് മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് പള്ളി കോമ്പൗണ്ടിലും പരിസരത്തെ റോഡിലുമായി നിറഞ്ഞു. ഇവരെ നിരീക്ഷണത്തിനായി അഞ്ച് ഡ്രോണുകളാണ് ഡല്‍ഹി പൊലീസ് വിന്യസിച്ചിരിക്കുന്നത്.
ജുമാ മസ്ജിദില്‍ കഴിഞ്ഞ ചന്ദ്ര ശേഖര്‍ ആസാദ് പുലര്‍ച്ചയോടെയാണ് കീഴടങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ മുഴുവന്‍ വിട്ടയക്കണമെന്ന് കീഴടങ്ങുന്നതിന് മുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം പുലര്‍ച്ച രണ്ടരയോടെയാണ് അദ്ദേഹം ജുമാ മസ്ജിദില്‍ പുറത്തവരികയായിരുന്നു. നുറുകണക്കിന് ആളുകള്‍ അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം രാജ്യത്തെ രക്ഷിക്കാന്‍ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി
https://www.facebook.com/Malayalivartha