'സൂം' വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം സുരക്ഷിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയം

അടുത്തിടെ വ്യാപക ഉപയോഗം മൂലം പ്രശസ്തി ആര്‍ജിച്ച സൂം (Zoom) വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ഔദ്യോഗിക ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ ജീവനക്കാര്‍ സൂം ഉപയോഗിക്കരുതെന്നും അത് സുരക്ഷിതമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, സൂമില്‍ സുരക്ഷാ പിഴവുകളുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
സൂം ഉപയോഗിക്കുന്നവര്‍ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മീറ്റിങ്ങുകള്‍ക്ക് പാസ്വേഡ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ഗൂഗിള്‍ ഉള്‍പ്പെടെ പല കമ്പനികളും സൂം ഉപയോഗിക്കുന്നതില്‍നിന്നു ജീവനക്കാരെ വിലക്കിയിരുന്നു.
https://www.facebook.com/Malayalivartha























