ഓഫിസുകളിലും തൊഴില്‍ സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഓഫിസുകളിലും തൊഴില്‍ സ്ഥലങ്ങളിലും ലോക്ഡൗണ്‍ തുടരുന്ന കാലയളവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. എല്ലായിടത്തും ശരീരത്തിലെ ചൂട് അളക്കാന്‍ സംവിധാനം; സാനിറ്റൈസര്‍. ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ ഇടവേള. ഉച്ചഭക്ഷണ സമയം ഒരുമിച്ചാക്കരുത്.
ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യ സേതു മൊബൈല്‍ ആപ് പ്രോത്സാഹിപ്പിക്കുക. 65 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും വര്‍ക്ക് ഫ്രം ഹോം സൗകര്യം. ഷിഫ്റ്റുകള്‍ക്കിടയില്‍ തൊഴില്‍ സ്ഥലം, ഗേറ്റ്, കന്റീന്‍, ശുചിമുറികള്‍ തുടങ്ങിയവ അണുവിമുക്തമാക്കുക.
തൊഴില്‍ സ്ഥലത്തെ വാഹനങ്ങളെല്ലാം അണുവിമുക്തമാക്കുക. ജീവനക്കാരെ എത്തിക്കുന്ന വാഹനത്തിന്റെ സീറ്റിങ് ശേഷിയില്‍ 30%40% മാത്രം അനുവദനീയം. എല്ലാ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്.
പത്തോ അതില്‍ കൂടുതലോ പേരുള്ള യോഗങ്ങള്‍ ഒഴിവാക്കുക. ഇരിപ്പിടങ്ങള്‍ 6 അടി അകലത്തില്‍ ആയിരിക്കണം. ലിഫ്റ്റില്‍ പരമാവധി 2-4 പേര്‍ മാത്രം. കോണിപ്പടി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
https://www.facebook.com/Malayalivartha























