കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമ ബത്ത ഉടന്‍ നല്‍കില്ല... സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല... ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ടിയ ക്ഷാമ ബത്ത ഉടന്‍ നല്‍കില്ല. ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. കോവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്തയെ സംബന്ധിച്ച് ഇനി തീരുമാനമെടുക്കുക. ക്ഷാമ ബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല. ശമ്ബളത്തിനൊപ്പമുള്ള സ്ഥിര അലവന്‍സുകളില്‍ മാറ്റമുണ്ടാവില്ല. ഇക്കാര്യം അറിയിച്ച് ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 17ല്‍ നിന്ന് 21 ആയി വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം മരവിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha























