ശുചീകരണ തൊഴിലാളിക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റൈനില്‍...

ശുചീകരണ തൊഴിലാളിക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റൈനിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ശുചീകരണ തൊഴിലാളികള്‍ക്കൊഴികെ മറ്റ് ജോലിക്കാരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്. ഡല്‍ഹിയില്‍ ഇതുവരെ 2000പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























