അമ്മയുടെ ചാരത്തണയാൻ 12കാരി നടന്നത് 150 കിലോമീറ്റർ; നടന്നത് മൂന്ന് ദിവസം, ഒരു മണിക്കൂർ ബാക്കിനിൽക്കെ വയറുവേദനയെ തുടർന്ന് മരണം

കോറോണയുടെ ഭീതിയിൽ ലോകം മുഴുവനും ഒരുമിച്ച് നിൽക്കുന്ന ഈ സമയത്തും ഏറെ ഹൃദയഭേദകമായ കഥകളാണ് വാർത്തകളിലൂടെ നാം ദിനവും കേൾക്കുന്നത്. പരസ്പരം താങ്ങും തണലുമാകാൻ ഒരുപക്ഷെ കൊവിഡ് നമ്മെ പഠിപ്പിക്കും നിന്നിരുന്നത് തന്നെയും ചില വാർത്തകൾ എല്ലാം തന്നെ കണ്ണീരണിയിപ്പിക്കും. അത്തരം ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.
ലോക് ഡൗണിനിടെ തെലങ്കാനയിൽനിന്ന് തന്റെ ജന്മദേശമായ ഛത്തീസ്ഗഡിലെ ബിജാപുരിലേക്ക് 150 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത 12 വയസ്സുകാരി. എന്നാൽ വിധി തുണച്ചില്ല, വീടെത്തും മുൻപ് അവൾ മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ മുളക് പാടത്ത് ജോലി ചെയ്തിരുന്ന ജാംലോ മക്ഡാം എന്ന 12 വയസ്സുകാരിയാണ് തന്റെ ഗ്രാമത്തിലെത്താൻ ഒരു മണിക്കൂർ ബാക്കി നിൽക്കെ മരിച്ചത്.
ലോക് ഡൗൺ വീണ്ടും പ്രഖ്യാപിച്ചതിനുപിന്നാലെ ഏപ്രിൽ 15നാണ് തെലങ്കാനയിൽനിന്ന് ഒപ്പം ജോലി ചെയ്തിരുന്ന 11 പേരോടൊപ്പം ജാംലോ യാത്ര തുടങ്ങിയത്. ഇതേതുടർന്ന് ഇവർ മൂന്നു ദിവസമാണ് നടന്നത്. എന്നാൽ വീട്ടിലേക്ക് 14 കിലോമീറ്റർ മാത്രം അവശേഷിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ ജാംലോമിന് വയറുവേദനയുണ്ടായി. തുടർന്നാണ് മരിച്ചതെന്ന് റിപ്പോർട്ട്. ഒടുവിൽ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഉണ്ടായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാംലോമിന് നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിക്കുകയുണ്ടായി. എന്നാൽ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ് എന്നതും വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടായേക്കാമെന്നും മുതിർന്ന ജില്ലാ മെഡിക്കൽ ഓഫിസർ ബി.ആർ. പുജാരി കൂട്ടിച്ചേർത്തു.
അതേസമയം ജാംലോ രണ്ടു മാസമായി തെലങ്കാനയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് ആന്ദോറം മഡ്കാം പറഞ്ഞു. മൂന്നു ദിവസമായി തന്നെ അവൾ നാട്ടിലെത്താൻ നടക്കുകയായിരുന്നു. തുടർന്ന് ഛർദ്ദിയും വയറുവേദനയും ഉണ്ടായിരുന്നു. എന്നാൽ തന്നെയും ആവശ്യത്തിനു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സംഘത്തിലെ ആൾക്കാർ പറയുന്നുണ്ട്. സംസ്ഥാന സർക്കാർ ജാംലോമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയുണ്ടയി.
https://www.facebook.com/Malayalivartha
























