ക്ലാസ്സെടുക്കാൻ വേണമെങ്കിൽ മരവും കയറും; നെറ്റ്‌വർക്ക് പണി തന്നാലൊന്നും അടങ്ങില്ല ഈ അധ്യാപകന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ; അവസാനം അധ്യാപകൻ മരം കയറി

ലോക്ഡൗണ്‍ കാലഘട്ടത്തിലും തന്റെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്ന അധ്യാപകരാണ് നമ്മൾ ഈ ഘട്ടത്തിൽ കണ്ടുവരുന്നത്. എന്നാലോ? കുട്ടികള്‍ക്കു വേണ്ടി ലോക്ഡൗണ്‍ കാലത്തു ദിവസവും മരത്തിനു മുകളില്‍ വലിഞ്ഞു കയറുന്ന ഒരു അധ്യാപകനെ നിങ്ങൾ കണ്ടാലോ? എന്താകും നിങ്ങൾ ചിന്തിക്കുക... നെറ്റ്‌വർക്ക് പോലും തോറ്റുപോകും ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ. നടക്കുന്നത് മറ്റൊരിടത്തുമല്ല, പശ്ചിമ ബംഗാള്‍ ബങ്കുര ജില്ലയിലെ അഹന്‍ഡ ഗ്രാമത്തിലാണ്. ഇവിടെയുള്ള ചരിത്രാധ്യാപകനായ സുബ്രത പാടിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ദിനംപ്രതി മരം കയരുന്നത്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ ഓണ്‍ലൈന്‍ ക്ലാസുകളെടുക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് റേഞ്ച് ഇല്ലാത്തതിനെ തുടർന്നാണ് 35കാരനായ അധ്യാപകന്റെ ഈ സാഹസം. വീടിനടുത്തുള്ള വേപ്പ് മരത്തില്‍ ഒരു തട്ടുണ്ടാക്കി അതിൽ ഇരുന്നാണ് സുബ്രത കുട്ടികള്‍ക്ക് ഓണ്‍ലൈനായി ചരിത്രപാഠം പഠിപ്പിക്കുന്നത്. കൊല്‍ക്കത്തയിലെ അഡമാസ് യൂണിവേഴ്‌സിറ്റിയിലെയും റൈസ് എജ്യുക്കേഷനിലെയും അധ്യാപകൻ കൂടിയാണ് ഇദ്ദേഹം.
കൊറോണ ഭീതിയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് കൊല്‍ക്കത്തയില്‍ നിന്നും അഹന്‍ഡ ഗ്രാമത്തിലേക്ക് സുബ്രത വന്നത് തന്നെ. എന്നാൽ അപ്പോഴും അധ്യാപകനെന്ന തന്റെ ഉത്തരവാദിത്തങ്ങള്‍ മറക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
മുള കൊണ്ടു നിര്‍മ്മിച്ച തട്ടിലിരുന്നു തുടര്‍ച്ചയായി രണ്ടും മൂന്നും ക്ലാസുകളൊക്കെ ചില ദിവസങ്ങളില്‍ സുബ്രത എടുക്കാൻ വേണ്ടി തട്ടിൽ തന്നെ ചിലവഴിക്കും. വേനല്‍ ചൂടൊക്കെ സഹിച്ചാണ് ഈ അധ്യാപനം നടത്തുന്നത് പോലും. എന്നാൽ ചില സമയത്ത് പ്രാഥമിക കാര്യങ്ങൾക്ക് പോലും പോകാൻ സാധിക്കാറുമില്ല. എന്നാൽ ഇടയ്‌ക്കെത്തുന്ന ഇടിയും മിന്നലും മഴയും മരത്തിന് മുകളിലെ തട്ടിന് നാശം വരുത്തും. പിന്നെയും അവയൊക്കെ ശരിയാക്കി തന്റെ അധ്യാപനം തുടരും.ആയതിനാൽ തന്നെ ഒരധ്യാപകന്റെ ബുദ്ധിമുട്ടുകൾ അറിയുന്ന വിദ്യാർഥികൾ ഒരു ക്ലാസ് പോലും മുടക്കാറില്ല.
https://www.facebook.com/Malayalivartha
























