ഡല്‍ഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) ഓഫീസിലെ ജീവനക്കാരന് കോവിഡ്... മറ്റ് ജീവനക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

ഡല്‍ഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) ഓഫീസിലെ ജീവനക്കാരന് കോവിഡ്. ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ജീവനക്കാരനാണ് വൈറസ് ബാധ ഉണ്ടായതെന്ന് എന്‍.ജി.ടി രജിസ്റ്റാര്‍ ജനറല്‍ അഷു ഗാര്‍ഗ് സ്ഥിരീകരിച്ചു. മെയ് 19നാണ് ജീവനക്കാരന് അവസാനമായി ഓഫീസില്‍ എത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ജീവനക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍, അഭിഭാഷകര്‍, ജീവനക്കാര്‍ അടക്കമുള്ളവര്‍ അഡ്മനിസ്ട്രേഷന് ഓഫീസില്‍ എത്തുന്നത് വിലക്കി. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha