മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി
കേരളത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി. താനെയില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്.
നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യര്‍ത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡല്‍ ഓഫീസര്‍ യാത്രക്കാരെ അറിയിച്ചു. യാത്രയ്ക്കുള്ള മുഴുവന്‍ ചെലവും മഹാരാഷ്ട്ര സര്‍ക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ശ്രമിക് ട്രെയിന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha