ആശുപത്രി ബില്‍ അടയ്ക്കാത്തതിന് 80-കാരനെ ആശുപത്രി അധികൃതര്‍ കട്ടിലില്‍ കെട്ടിയിട്ടു!

മധ്യപ്രദേശിലെ ഷാജാപൂരിലെ ഒരു ആശുപത്രിയില്‍ ബില്ല് അടയ്ക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ 80-വയസുകാരനായ രോഗിയെ ആശുപത്രി അധികൃതര്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടു.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇയാള്‍ ബില്ലായി നല്‍കാന്‍ ഉള്ളത് 11,000 രൂപയാണ്. അഡ്മിറ്റാകുമ്പോള്‍ 5,000 രൂപ അടച്ചിരുന്നു. എന്നാല്‍ പിന്നീട് പണം നല്‍കാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് വയോധികന്റെ കാലുകള്‍ കിടക്കയില്‍ കെട്ടിയിട്ടത്.
സംഭവം വിവാദമായതോടെ രോഗിക്ക് അപസ്മാര ലക്ഷണമുള്ളതിനാല്‍ സ്വയം പരുക്കേല്‍പിക്കാന്‍ സാധ്യയുണ്ടെന്ന് കണ്ടാണ് കൈകാലുകള്‍ ബന്ധിച്ചതെന്ന വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha























