ഇന്നുമുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് 1; കേരളത്തില്‍ നിയന്ത്രണങ്ങളോടെയുള്ള അണ്‍ലോക്ക് ഇളവുകള്‍ നാളെ മുതല്‍ അനുവദിക്കും; രാജ്യമാകെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ 30 വരെ ലോക്ക് ഡൗണ്‍

ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. ആരാധനാലയങ്ങളും മാളുകളും ഭക്ഷണശാലകളും തുറക്കുന്നതുള്‍പ്പെടെ, തീവ്ര കൊവിഡ് മേഖലയ്ക്കു പുറത്ത് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്ന് നിലവില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നതിനിടെയാണ് 'അണ്‍ ലോക്ക്- വണ്‍' എന്ന പേരില്‍ ആദ്യഘട്ട ഇളവുകള്‍. അതേസമയം,? കേരളത്തില്‍ നിയന്ത്രണങ്ങളോടെയുള്ള അണ്‍ലോക്ക് ഇളവുകള്‍ നാളെ മുതല്‍ അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കല്‍ ജോലികള്‍ ഇന്ന് നടക്കും. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. റസ്റ്റോറന്റുകളിലും ഫുഡ് കോര്‍ട്ടുകളിലും പകുതി ഇരിപ്പിടങ്ങളില്‍ മാത്രമെ ആളുകളെ അനുവദിക്കൂ. മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.
രാജ്യമാകെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ 30 വരെ ലോക്ക് ഡൗണ്‍ തുടരും. തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യു.പി, തെലങ്കാന സംസ്ഥാനങ്ങള്‍ 30 വരെയും ബംഗാളും മദ്ധ്യപ്രദേശും 15 വരെയും ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഒഡിഷയിലും,രാജസ്ഥാനിലും ആരാധനാലയങ്ങളും മാളുകളും ജൂണ്‍ 30 വരെ തുറക്കില്ല. ഗോവയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ മതനേതൃത്വങ്ങള്‍ അനുകൂലിച്ചിട്ടില്ല.കൊവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ മാളുകളും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും തുറക്കും. അതിര്‍ത്തികളും തുറന്നു. ഹരിയാനയില്‍ ഗുഡ്ഗാവ്, ഫരീദാബാദ് ജില്ലകളിലൊഴികെ മാളുകളും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും അനുവദിക്കും. ഗുജറാത്തില്‍ ആരാധനാലയങ്ങളില്‍ ദര്‍ശനം മാത്രമേ അനുവദിക്കൂ. പശ്ചിമബംഗാളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്.
താജ്മഹല്‍ ഉള്‍പ്പെടെ 3691 ചരിത്ര സ്മാരകങ്ങള്‍ തുറക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തീരുമാനമെടുത്തിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂലായിലെ അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേ തീരുമാനിക്കൂ. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്‌ളി ഹാളുകള്‍, പൊതു ചടങ്ങുകളും കൂട്ടായ്മകളും തുടങ്ങിയവ അനുവദിക്കുന്നതിലെ തീരുമാനം മൂന്നാംഘട്ടത്തിലുണ്ടാകും.മാസ്‌ക്,? സാമൂഹ്യ അകലം എന്നിവ സംബന്ധിച്ച നിബന്ധനകള്‍ തുടരും.മാര്‍ച്ച് 25 നാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടങ്ങിയത്.
കേന്ദ്രത്തിന്ആശങ്കആളുകള്‍ സാമൂഹിക അകലമടക്കം നിബന്ധനകള്‍ പാലിക്കാത്തത് കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നല്‍കും. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. മരണനിരക്ക് കുറഞ്ഞതും രോഗമുക്തി കൂടിയതും ആശ്വാസകരമാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ നിബന്ധനകളോടെ ദര്‍ശനം അനുവദിക്കും. ദിവസവും 600 പേര്‍ക്കു മാത്രമാണ് ദര്‍ശനാനുമതി. ശബരിമലയില്‍ 14 മുതല്‍ക്കേ ദര്‍ശനമുണ്ടാകൂ. രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ പശ്ചിമബംഗാളിലെ ബേലൂര്‍ മഠം ജൂണ്‍ 15ന് തുറക്കും. ആന്ധ്രാപ്രദേശിലെ തിരുപ്പതി, മദ്ധ്യപ്രദേശിലെ മഹാകാലേശ്വര്‍ ക്ഷേത്രം, പഞ്ചാബിലെ സുവര്‍ണക്ഷേത്രം എന്നിവ ഇന്ന് നിയന്ത്രണങ്ങളോടെ തുറക്കും.
https://www.facebook.com/Malayalivartha























