കരുതലോടെ കേന്ദ്രം... കഴിഞ്ഞ മൂന്ന് മാസമായി അടഞ്ഞുകിടന്ന സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 15 ശേഷം തുറക്കും... ഒട്ടനവധി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ സ്‌കൂളുകള്‍ പുനരാരംഭിക്കാന്‍ കഴിയൂ, കേന്ദ്രം ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതായിരിക്കും

കോവിഡ് വ്യാപനം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത് .ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്ന് തുറക്കും എന്നവലിയ ആശങ്ക ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചിരിക്കുകയാണ്. നിലവിലെ അദ്ധ്യയന വര്‍ഷത്തിലുള്‍പ്പടെ ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍
നടത്തി വരികയാണ് .കോവിഡ് രോഗികളുടെ കണക്കില്‍ നിലവില്‍ രണ്ടരലക്ഷവും കടന്ന് ആറാം സ്ഥാനത്താണ് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്ളത് .ഇത് കടുത്ത ആശങ്ക ഉളവാക്കുന്ന കാര്യമാണ്.ഇതിനിടയിലാണ് ഇക്കൊല്ലത്തെ സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് കലാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് .രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗസ്റ്റില്‍ തുറക്കും എന്നാണ് മാനവ വിഭവ ശേഷി മന്ത്രലയത്തിന്റെ അറിയിപ്പ് . സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 15 ന് ശേഷം തുറക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രി രമേഷ് നായിക് പോഖ്രിയാല്‍ പറഞ്ഞു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇതോടുകൂടി വിദ്യാര്‍ത്ഥികളും വലിയ ആവേശത്തിലാണ്
സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനായി ഏകദേശം 33 കോടി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണെന്ന് പോഖ്രിയാല്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ആഗസ്റ്റ് 15 ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനം. ആഗസ്റ്റ് 15 നുള്ളില്‍ വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒട്ടനവധി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ സ്‌കൂളുകള്‍ പുനരാരംഭിക്കാന്‍ പറ്റുകയുള്ളു എന്നതും വ്യക്തമാണ്
കേന്ദ്രം ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതായിരിക്കും.നിലവിലെ സാഹചര്യം വിലയിരുത്തിയാണ് കേന്ദ്രം ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത് .
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേനല്‍ അവധിക്ക് മുന്‍പ് മാര്‍ച്ച് പകുതിയില്‍ തന്നെ രാജ്യത്ത് സ്‌കൂളുകളും കോളേജുകളും അടച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനും സാധിച്ചില്ല. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് . നേരത്തെ ജൂലൈ 30 ന് എട്ടാംക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം.എന്നാല്‍ വൈറസ് വ്യാപനം അഭൂതപൂര്‍വമായ നിരക്കില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്രം നീങ്ങിയിരിക്കുന്നത്
https://www.facebook.com/Malayalivartha























