സിബിഐ പ്രാഥമികാന്വേഷണ വിവരം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍

കേന്ദ്ര വിവരാവകാശ കമ്മിഷന്‍ (സിഐസി), കേസെടുക്കാതെ അവസാനിപ്പിക്കുന്ന അഴിമതി ആരോപണങ്ങള്‍, മനുഷ്യാവകാശ ലംഘനകേസുകള്‍ എന്നിവയെ സംബന്ധിച്ച് സിബിഐ-യ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ പ്രാഥമികാന്വേഷണ വിവരം വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം.
2014-18 കാലയളവിലെ പരാതികളിലാണ് ഈ നിര്‍ദേശം. പ്രാഥമികാന്വേഷണ വിവരം ആര്‍ടിഐ അപേക്ഷകര്‍ക്കു നല്‍കുന്നതു ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ദോഷമാകില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ സഹായിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. വിവരാവകാശ നിയമ പരിധിയില്‍ വരാത്ത സിബിഐ, ഇത്തരം വിവരങ്ങള്‍ തേടിയുള്ള അപേക്ഷകളില്‍ മറുപടി നല്‍കാറില്ലായിരുന്നു. ഇതു വിവരാവകാശ നിയമത്തിന്റെ സത്തയ്ക്ക് എതിരാണ്.
അഴിമതി ആരോപണ പരാതി ലഭിച്ചാല്‍ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെങ്കില്‍ കേസെടുക്കുകയും അല്ലെങ്കില്‍ തള്ളുകയുമാണ് ചെയ്യുക. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ തള്ളുന്ന ആരോപണങ്ങളിലെ പ്രാഥമികാന്വേഷണ വിവരം സിബിഐ രേഖകളായതിനാല്‍ അത് അറിയാന്‍ അപേക്ഷകര്‍ക്ക് അവകാശമുണ്ടെന്ന് വിവരാവകാശ കമ്മിഷണര്‍ ദിവ്യ പ്രകാശ് പറഞ്ഞു.
എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നവയില്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ തള്ളല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ വേണം. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണമെന്നു സുപ്രീം കോടതി വിധിയുണ്ട്.
https://www.facebook.com/Malayalivartha























