യന്ത്രമനുഷ്യരെ ഉപയോഗിച്ചുള്ള അതിനൂതന വിദ്യ .. രോഗവ്യാപനം തടയാന്‍ ജോലി സ്ഥലങ്ങളില്‍ മനുഷ്യ താപനില പരിശോധിച്ച ശേഷം മാത്രം പ്രവേശനം ഉറപ്പ് വരുത്തുന്ന പുതിയ പദ്ധതി ഇതാ..

സുരക്ഷയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കേണ്ട നാളുകളാണ് അടുത്തുകൊണ്ടിരിക്കുന്നതു കേവലം കോവിഡ് എന്ന വൈറസിനെ പ്രതിരോധിക്കല്‍ മാത്രമല്ല ഇനിയുള്ള കാലം പ്രതിരോധം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പുത്തന്‍ പരിഷ്‌കരണ പദ്ധതികളാണ് ഭരണതലത്തില്‍ അവലംബിക്കാന്‍ ശ്രമിക്കുന്നത് .ഇന്ത്യയില്‍ അത്തരം പ്രവണതകള്‍ തുടക്കം കുറക്കപെടുന്നു എന്നതാണ് ഇരുപത്തൊന്നാം
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിഭാസം .രോഗവ്യാപനത്തെ തടയാനുള്ള പ്രാഥമിക നടപടിയായി രോഗികളെ തിരിച്ചറിയുകയും സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമായതിനാല്‍ തന്നെ വരും ദിവസങ്ങള്‍ ഇന്ത്യയെ സംബഡിച്ചടത്തോളം അതിനിര്‍ണായകമാണ്.
രോഗവ്യാപനം തടയാന്‍ ജോലി സ്ഥലങ്ങളില്‍ മനുഷ്യ താപനില പരിശോധിച്ച ശേഷം മാത്രം പ്രവേശനംഉറപ്പ് വരുത്തുന്ന പുതിയ പദ്ധതിയാണ് രാജസ്ഥാനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ നടപ്പിലാക്കാന്‍ പദ്ധിതിയിട്ടിരിക്കുന്നത് .യന്ത്രമനുഷ്യരുടെ സഹായത്തോടെ മനുഷ്യ നിര്‍മ്മിത റോബോട്ടുകളെ അത്യാധുനിക സംവിധാനമികവോടെ പരിശീലിപ്പിച്ച് യന്ത്ര വത്കരണത്തില്‍ പുത്തന്‍ വിപ്ലവം
സൃഷ്ടിക്കാനുള്ള തുടക്കം കൂടിയാണ് ഇത്
ഓഫിസ് ജോലികള്‍ക്കു ഹ്യൂമനോയ്ഡ് റോബട്ടുകളെ വിന്യസിച്ച് ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ ആര്‍സി ഇലക്ട്രോണിക്‌സ് എത്തുന്നതോടെ സാങ്കേതിക മികവിന്റെ പുതുയുഗം സൃഷ്ടിക്കപ്പെടും എന്ന് വ്യക്തമാവുകയാണ് .രാജസ്ഥാനിലാണ് പരീക്ഷണ ഘട്ടം നടക്കുന്നത് .വിജയകരമായാല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ഓഫീസുകളിലും ഫാക്ടറികളിലും ഈ സംവിധാനം നടപ്പിലാക്കാന്‍ തന്നെയാണ് നിലവില്‍ ലക്ഷ്യമിടുന്നത്.
ഗേറ്റില്‍ ജീവനക്കാരുടെ താപനില പരിശോധിക്കാനും ഓഫിസിനുള്ളില്‍ ഫയലുകളും മറ്റും കൊണ്ടുപോകുന്നതിനുമായി 7 റോബട്ടുകളെയാണു കമ്പനി വിന്യസിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍, ജീവനക്കാര്‍ തമ്മില്‍ ഇടപഴകുന്നതു പരമാവധി കുറയ്ക്കാനാണു ഇതെന്ന് ഡയറക്ടര്‍ രമേഷ് ചൗധരി പറഞ്ഞു. മനുഷ്യഭാവങ്ങളും ചലനങ്ങളും അനുകരിച്ചു നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണു ഹ്യൂമനോയ്ഡ് റോബട്ടുകള്‍. ഗേറ്റിലെത്തുന്നവരുടെ താപനില റോബട് പരിശോധിച്ചു സുരക്ഷിതമാണെങ്കില്‍ ഗേറ്റ് ഓട്ടമാറ്റിക് ആയി തുറക്കും. ഓഫിസിനുള്ളിലെ റോബട്ടുകള്‍ക്കു സ്വയം ദിശ നിര്‍ണയിച്ചു സഞ്ചരിക്കാനും ലിഫ്റ്റില്‍ കയറി മറ്റു നിലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കരികിലെത്താനും കഴിയും.
ചാര്‍ജ് തീരാറാകുമ്പോള്‍ റീചാര്‍ജ് പോയിന്റുകളില്‍ മടങ്ങിയെത്തും.ഇതെല്ലാമാണ് ഇതിന്റെ ആകര്‍ഷണീയ ഘടകങ്ങള്‍ .വാതിലുകളും ഫാനുകളുള്‍പ്പെടെ ഓഫിസിലെ ഉപകരണങ്ങള്‍ സ്വയംനിയന്ത്രിതമാണെന്നും അകലം ഉറപ്പാക്കുന്നതിനായി കൂടുതല്‍ റോബട്ടുകളെ നിയോഗിക്കാനാണു പദ്ധതിയെന്നും ചൗധരി പറഞ്ഞു.ഇത് പ്രാവര്‍ത്തികമായാല്‍ എണ്ണയിട്ട യന്ത്രം പോലെ മനുഷ്യരേക്കാള്‍ കാര്യക്ഷമതയോടെ ഈ മേഖലകളില്‍ പ്രവര്‍ത്തനം സജ്ജമാക്കാന്‍ കഴിയും എന്ന സന്ദേശമാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha























