ജമ്മു കശ്മീരിലെ കുല്‍ഗാമിലെ നിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശങ്ങളില്‍ തിരച്ചില്‍ തുടങ്ങി

ജമ്മു കശ്മീരിലെ കുല്‍ഗാമിലെ നിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശങ്ങളില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഇന്നലെ ബാരാമുള്ളയിലെ രാംപുര്‍, ഉറി മേഖിലകളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സേന നടത്തിയ വെടിവയ്പില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കാമെന്ന സൂചനയാണ് പുതിയ ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്
അനന്ത്നാഗിലെ ലല്ലാനിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. രണ്ട് പിസ്റ്റളുകളും മൂന്ന് ഗ്രനേഡുകളും കണ്ടെടുത്തു. കുൽഗാമിലെ നിപോരയിലും പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച്, ഷാപുർ, കിർണി, കസ്ബ സെക്ടറുകളിലാണ് പാക് വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഇതിനിടെ ബന്ദിപോര - ശ്രീനഗർ റോഡിലെ നാദിഹാലിന് സമീപം ഐഇഡി അടങ്ങിയ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡ് എത്തി നിർവീര്യമാക്കി. ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.
രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് കുല്‍ഗാമില്‍ സൈനിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കശ്മീരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെയുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.
അതിർത്തി മേഖലയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. രണ്ടാഴ്ചക്കിടെ 15ഓളം ഭീകരരെ വധിച്ചതായി കരസേന മേധാവി ജനറൽ എം എം നരവാണെ പ്രതികരിച്ചു.
ജമ്മു കശ്മീരിൽ ഭീകരരുടെ നിരവധി നീക്കങ്ങൾ പരാജയപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞതായി സേന മേധാവി ജനറൽ എം എം നരവാണെ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 ഓളം ഭീകരർ കൊല്ലപ്പെട്ടു. സേനയുടെ ഏകോപനവും സഹകരണവുമാണ് വിജയത്തിന് പിന്നിൽ എന്നും ഭൂരിഭാഗം ഓപ്പറേഷനുകളും നാട്ടുകാർ നൽകിയ വിവര പ്രകാരം ആയിരുന്നു എന്നും സേന മേധാവി കൂട്ടിച്ചേർത്തു.
ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണ്. തുടർച്ചയായി നടക്കുന്ന കമാണ്ടർ തല ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. നേപ്പാളുമായി ശക്തമായ ബന്ധമാണുള്ളതെന്നും അത് തുടരുമെന്നും സേനാ മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha


























