Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഉമ്മാക്കി കാട്ടി ഇന്ത്യയുടെ ചുണക്കുട്ടികളെ വിരട്ടാൻ നോക്കേണ്ട..ഇന്ത്യൻ സൈനികരുടെ അനുഭവസമ്പത്തും മനക്കരുത്തും ഒന്ന് വേറെത്തന്നെ .. ചെെനീസ് സെെനികരെ 14,000 അടി ഉയരത്തിലേക്ക് എത്തിച്ചാൽ അവർ കുഴഞ്ഞുവീഴും ..1962ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന് ഓർത്താൽ നന്ന്..

17 JUNE 2020 05:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ചെെന അതിർത്തിയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിക്കുന്നത് 45 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്

1962ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു..

പിന്നീട് സ്വാതന്ത്ര്യം നേടിയതിനുശേഷം പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ പരസ്പരം സമ്മാനിച്ച ഒരു യുദ്ധത്തിലേക്കെത്തി ചേരുകയായിരുന്നു ഇരു രാജ്യങ്ങളും ... ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് 1962ലെ യുദ്ധത്തിനു ശേഷമാണ് . 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്.

അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. അരുണാചല്‍പ്രദേശിനെ സംബന്ധിച്ചും, അക്‌സായി ചിന്നിനെ സംബന്ധിച്ചുമുള്ള നിലപാടില്‍ അവര്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 45 വര്‍ഷമായി ആള്‍ നാശം ഉണ്ടാകുന്ന തരത്തില്‍ ഇന്ത്യ ചൈന സംഘര്‍ഷം വഷളായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമിച്ചതാണ് ഇവിടെ ഇപ്പോൾ പ്രശ്നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചത്.

അര നൂറ്റാണ്ട് ഇപ്പുറമെത്തി നിൽക്കുമ്പോൾ 1962ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ വാക്കുകൾ പ്രസക്തമാണ്. ശാരീരികക്ഷമതയിലും മനക്കരുത്തിലും ചൈനയെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ സെെനികർ. യുദ്ധ സാഹചര്യങ്ങളിൽ ഈ അനുഭവസമ്പത്തിനു വലിയ സ്ഥാനമുണ്ടെന്ന് പറയുകയാണ് റിട്ട. കേണല്‍ ഡി പി കെ പിള്ള. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ പ്രതിരോധ വിഭാഗം മുൻ പ്രതിനിധിയായിരുന്നു ഇദ്ദേഹം.

"ഇന്ത്യൻ സൈനികർക്കുള്ള അനുഭവസമ്പത്ത് ചൈനക്കാർക്കില്ല. പാക്കിസ്ഥാനെതിരെ അടക്കം അതിർത്തി മേഖലകളിൽ നിരന്തര സംഘർഷങ്ങളെ നേരിടുന്നവരാണു നമ്മുടെ ഭടന്മാർ. യുദ്ധ സാഹചര്യങ്ങളിൽ ഈ അനുഭവസമ്പത്തിനു വലിയ സ്ഥാനമുണ്ട്. പ്രാണവായു പോലും ദുർലഭമായ സിയാച്ചിനിലടക്കം നിലയുറപ്പിച്ചിട്ടുള്ള നമ്മുടെ സൈനികർ, മലനിരകളിലെ യുദ്ധ സാഹചര്യങ്ങളിൽ മിടുക്കുള്ളവരാണ്

വുഹാനിൽ നിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ അതിർത്തിയിലേക്കു മണിക്കൂറുകൾ കൊണ്ട് സേനാംഗങ്ങളെ എത്തിക്കുന്നതിന്റെ വീഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിർത്തിയിലേക്കു ഞൊടിയിടയിൽ സേനാംഗങ്ങളെ എത്തിക്കാൻ കഴിയുമെന്നു കാണിക്കുകയാണു ലക്ഷ്യം.

സമതലപ്രദേശമായ വുഹാനിൽ നിന്ന് 14,000 അടി ഉയരത്തിലേക്ക് സേനാംഗങ്ങളെ ഏതാനും മണിക്കൂറുകൾ കൊണ്ടെത്തിച്ചാൽ അവർ കുഴഞ്ഞു വീഴും. ഇത്തരം ദൗത്യങ്ങളിൽ പല ഉയരങ്ങളിൽ ദിവസങ്ങളോളം തങ്ങി കാലാവസ്ഥയുമായി യോജിച്ച ശേഷമാണു സൈന്യം നീങ്ങുന്നത്. ഇന്ത്യയെ മാനസികമായി സമ്മർദത്തിലാക്കാൻ വേണ്ടിയാണ് അവർ വീഡിയോ പുറത്തുവിട്ടത്-അദ്ദേഹം പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (1 minute ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (10 minutes ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (34 minutes ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (39 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (1 hour ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (1 hour ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (2 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (5 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (5 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (5 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (5 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (5 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (6 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (6 hours ago)

Malayali Vartha Recommends