ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു... സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു
കോവിഡ് ബാധിച്ച് ചെന്നൈയില്‍ മലയാളി മരിച്ചു. അടൂര്‍ മുന്നാളം വല്യയ്യത്ത് വടക്കേതില്‍ സദാശിവന് (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.അതേസമയം, തമിഴ്നാട്ടില്‍ ഇന്ന് 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര് ഇന്ന് മരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്നാട്ടില്‍ 97,310 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്.
വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിയ 19 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ആറുപേര്‍ക്കും റോഡുമാര്‍ഗം എത്തിയ 34 പേര്‍ക്കും തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha