ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ജില്ലയിലെ രണ്ബീര്ഘട്ടില് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു സൈനികന് പരിക്ക്, പ്രദേശത്ത് സുരക്ഷാ സേന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു
ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ജില്ലയിലെ രണ്ബീര്ഘട്ടില് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. ഇദ്ദേഹത്തെ 92 ബേസ് ആശുപത്രിയിലേക്കു മാറ്റി.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. പ്രദേശത്ത് മൂന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha