സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി; യോഗം ഓണ്‍ലൈനായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി; രണ്ടു ദിവസം നീളും
സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങി. ഓണ്‍ലൈനായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ചേരുന്നത്. യോഗം രണ്ട് ദിവസം തുടരും. യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് രണ്ട് അംഗങ്ങളും മാത്രമാണ് ഡല്‍ഹിയിലെ ഗോല്‍ മാര്‍ക്കറ്റിനടുത്തുള്ള ഭായ് വീര്‍ സിംഗ് മാര്‍ഗിലെ എ.കെ.ജി ഭവനില്‍ എത്തിയിട്ടുള്ളത്. ബാക്കിയെല്ലാവരും 'ഓണ്‍ലൈനാണ്'.
ഇതിന് മുമ്പ് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നത് ജനുവരിയിലാണ്. ഇടയ്ക്ക് പൊളിറ്റ് ബ്യൂറോ യോഗം നടന്നിരുന്നു. അതും ഓണ്‍ലൈനായി. കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അജണ്ടയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പാര്‍ട്ടി നല്കുന്ന വിശദീകരണം. പക്ഷേ, കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയവിവാദത്തെക്കുറിച്ച് എന്തായാലും സംസ്ഥാനഘടകത്തിന്റെ റിപ്പോര്‍ട്ടിംഗില്‍ പരാമര്‍ശമുണ്ടാകും. സമഗ്രചര്‍ച്ച ഉണ്ടായേക്കില്ലെന്ന് മാത്രം.
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രതിപക്ഷത്തിന്റെ പ്രചാരവേല നേരിടുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. അതേസമയം, കണ്‍സള്‍ട്ടന്‍സികളെ സംസ്ഥാനസര്‍ക്കാരുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും, സര്‍ക്കാര്‍ പദ്ധതികളില്‍ ഭാഗമാക്കുന്നതിനെക്കുറിച്ചും ചിലര്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. അത് യോഗത്തില്‍ ഉന്നയിക്കപ്പെട്ടേക്കാം. ഇതില്‍ തുടര്‍ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ചിലരെങ്കിലും ആവശ്യപ്പെടുകയും ചെയ്തേക്കാം. ഇതോടൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ഇതിന് മുന്നോടിയായുള്ള സമ്മേളനങ്ങളുടെയും കാര്യത്തില്‍ എന്തു നിലപാട് വേണമെന്നും യോഗത്തില്‍ ആലോചനയുമുണ്ടാവും.
https://www.facebook.com/Malayalivartha