വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിക്കല്‍, ഉപയോഗിച്ച സര്‍ജിക്കല്‍ മാസ്‌കുകള്‍ വാതില്‍പടിയില്‍ ഉപേക്ഷിക്കൽ; എബിവിപി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖത്തിനെതിരെ പരാതിയുമായി 63-കാരി

വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിക്കല്‍, ഉപയോഗിച്ച സര്‍ജിക്കല്‍ മാസ്‌കുകള്‍ വാതില്‍പടിയില്‍ ഉപേക്ഷിക്കുക തുടങ്ങിയ ഉപദ്രവങ്ങള്‍ ആരോപിച്ച് എബിവിപി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖത്തിനെതിരെ പരാതി. ചെന്നൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63-കാരിയായ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയത് . തന്റെ വീട്ടുവാതില്‍ക്കല്‍ മൂത്രമൊഴിക്കുന്നതുള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ തുടരുന്നു എന്നും പരാതിയിൽ പറയുന്നു.
.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമായിരുന്നു ഈ സംഭവ വികാസങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന . ജൂലായ് 11-ന് ആദമ്ബാക്കം പോലിസ് സ്‌റ്റേഷനിൽ 63-കാരി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കി. അതേ സമയം കില്‍പോക് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി കൂടിയാണ് ഷണ്‍മുഖം. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി കഴിഞ്ഞു. പരാതിയില്‍ പോലിസ് അന്വേഷണം നടത്തുന്നില്ലെന്നും എബിവിപി നേതാവിന് സഹായം നല്‍കുന്നുവെന്നും ആരോപിച്ച് സ്ത്രീയുടെ അനന്തിരവന്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു,.ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
https://www.facebook.com/Malayalivartha
























