Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൊവിഡ് വാക്‌സിന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യും; കൊവിഡ് -19 വാക്‌സിന്‍ വിതരണം സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍, സര്‍ക്കാര്‍ വഴിയാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

27 JULY 2020 08:15 PM IST
മലയാളി വാര്‍ത്ത

കൊവിഡ് -19 വാക്‌സിന്‍ വിതരണം സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍, സര്‍ക്കാര്‍ വഴിയാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ). ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണക്കമ്ബനികളിലൊന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ കരാറെടുത്ത ആസ്ട്രസെനക്ക നിര്‍മാണക്കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

പൂനെ ആസ്ഥാനമായ കമ്ബനി നിര്‍മിക്കുന്നതില്‍ പകുതിയോളം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഇന്ത്യയിലായിരിക്കുമെന്ന് കമ്ബനി സി.ഇ.ഒ അദാര്‍ പൂനാവാല വ്യക്തമാക്കി. ബാക്കി വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കും. വാക്‌സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങളും വിജയിച്ചാല്‍ ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ ലക്ഷക്കണക്കിന് ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കും. 2021 മാര്‍ച്ചിനുള്ളില്‍ 30 മുതല്‍ 40 കോടി ഡോസ് വരെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്നും അദാര്‍ പൂനാവാല പറഞ്ഞു. അതേസമയം, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ ജനങ്ങള്‍ക്ക് പണം കൊടുത്തു വാങ്ങേണ്ടി വരില്ലെന്ന് അദാര്‍ പൂനാവാല പറഞ്ഞു. ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ഭൂരിഭാഗവും വാങ്ങുന്നത് സര്‍ക്കാരുകളായിരിക്കും. ഇമ്മ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഈ വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യപ്പെടുമെന്നും അദാര്‍ പൂനാവാല പറഞ്ഞു.

അതേസമയം, ആര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ കിട്ടുകയെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരിയിരിക്കുമെന്നും അദാര്‍ പൂനാവാല വ്യക്തമാക്കി. ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയോളം കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും തുടക്കത്തില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (42 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (56 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends