പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും
75ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നാളെ ലോകത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യയുടെ താത്പര്യങ്ങള്‍ കൃത്യമായി പ്രധാനമന്ത്രി ലോകത്തെ ധരിപ്പിക്കും. ഇതിന് പുറമേ ഭീകരവാദം അവസാനിപ്പിയ്ക്കാനായി ആഗോളതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിയ്ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടും.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും സഹകരണം തുടരുന്നകാര്യവും വ്യക്തമാക്കും.
https://www.facebook.com/Malayalivartha