മുംബൈയില്‍ കള്ളുകുടിച്ച് അപകടം ഉണ്ടാക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകുന്നു: ജാന്വവിയെ തൊട്ടാല്‍ പണിതെറിക്കും

പലര്‍ക്കും പല ഹോബികളുണ്ട്. എന്നാല്‍ ഇപ്പോള്‍ മുബൈയിലെ കൊമ്പത്തെ പെണ്‍കൊടികളുടെ ഇപ്പോഴത്തെ ഹോബി കള്ളടിച്ച് വണ്ടി നൂറില്‍ പായിക്കുന്നതാണ്. രണ്ടുപേരുടെ മരണത്തിന് കാരണമായ അപകടമുണ്ടാകുമ്പോള്‍, പ്രശസ്ത അഭിഭാഷക കൂടിയായ ജാന്വവി ഗഡ്കര്‍ തന്റെ ഔഡി കാര്‍ ഓടിച്ചിരുന്നത് കനത്ത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ജാന്വവിയെ അപകടസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുന്നതിന് പകരം പിറ്റേന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപകടമുണ്ടാകുമ്പോള്‍, ജാന്വവി അനുവദനീയമായിരുന്നതിലും ആറിരട്ടി കൂടുതല്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തെത്തുടര്‍ന്ന് ജാന്വവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുംബൈ പൊലീസ് തയ്യാറാവുന്നില്ല എന്ന പരാതിക്കിടെയാണ് ഈ സംഭവം.
എന്നാല്‍, പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയശേഷം ജാന്വവിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വനിതാ ഓഫീസറില്ലാതിരുന്നതുകൊണ്ടാണ് രാത്രി അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ വനിതാ പൊലീസ് ഓഫീസറുടെ സാന്നിധ്യത്തില്‍ സ്ത്രീകളെ രാത്രി അറസ്റ്റ് ചെയ്യാമെന്നാണ് നിയമം.
റിലയന്‍സ് ഗ്രൂപ്പിന്റെ നിയമോപദേഷ്ടാവും വൈസ്പ്രസിഡന്റും കൂടിയായ ജാന്വവി തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടാക്കിയത്. എതിര്‍ദിശയില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ തന്റെ ഔഡി കാര്‍ ഓടിച്ചുവന്ന അവര്‍ ഒരു ടാക്‌സി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അകടത്തില്‍ ടാക്‌സിയുടെ െ്രെഡവറും മുന്‍സീറ്റിലിരുന്ന യാത്രക്കാരനും മരിച്ചു. പിന്‍സീറ്റിലിരുന്ന മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രാപ്പാര്‍ട്ടികളും ആഘോഷങ്ങളും പതിവായ മുംബൈ നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകുന്നതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























