കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഭയമുണ്ടായിരുന്നില്ല! 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി; സാധാരണ ചികിത്സ കൊണ്ട് തന്നെ അദ്ദേഹത്തിന് രോഗമുക്തിയുണ്ടായതായി ഡോക്ടര്‍
103 വയസുള്ള സ്വാതന്ത്ര്യ സമരസേനാനി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ബംഗളൂരുവിലെ ജയദേവ കാര്‍ഡിയോവാസ്കുലാര്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചില്‍ ചികിത്സയിലായിരുന്നു ദൊരൈസ്വാമിയാണ് കോവിഡിനെതിരായ പോരാട്ടം വിജയിച്ചിരിക്കുന്നത്.
മെയ് 12ന് അദ്ദേഹത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ച ചെറിയ ലക്ഷണങ്ങളോടെയാണ് ദൊരൈസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോ.സി.എന്‍ മഞ്ജുനാഥ് വ്യക്തമാക്കി. പനിയും ജലദോഷവും മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. റെംഡിസീവിര്‍ പോലുള്ള മരുന്നകളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല.
സാധാരണ ചികിത്സ കൊണ്ട് തന്നെ അദ്ദേഹത്തിന് രോഗമുക്തിയുണ്ടായതായി ഡോക്ടര്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തനിക്ക് ഭയമുണ്ടായിരുന്നില്ലെന്ന് ദൊരൈസ്വാമി ഡെക്കാന്‍ ഹെറാള്‍ഡിനോട് പ്രതികരിച്ചു.
അതേസമയം, കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സമയം ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അത് ചെയ്തില്ലെന്നും വിദഗ്ധരുടെ ഉപദേശം കേള്‍ക്കാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
1918ല്‍ ജനിച്ച ദൊരൈ സ്വാമി ബംഗളൂരുവിലെ സ്കൂളില്‍ അധ്യാപകനായിരുന്നു. 1942ലായിരുന്നു അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിെന്റ ഭാഗമായത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ആറ് മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha